മെഡിക്കല്‍ കോളജിനു പണം നീക്കിവച്ചില്ല; സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണും
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അടക്കമുളള രോഗികള്‍ക്കു വേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ തുടക്കം കുറിച്ച കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിനു ബജറ്റില്‍ പണം വകയിരുത്താത്തത് എന്‍ഡോസള്‍ഫാന്‍ രോഗികളോടുളള വെല്ലുവിളിയും ജില്ലയോടു സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുമാണെന്നു മെഡിക്കല്‍ കോളജ് സമര സമിതി ഭാരവാഹികളായ മാഹിന്‍ കേളോട്ട്, കെ അഹമ്മദ് ശരീഫ്, എ കെ ശ്യാം പ്രസാദ് എന്നിവര്‍ അറിയിച്ചു.
മെഡിക്കല്‍ കോളജിന്റെ അക്കാദമിക്ക് ബ്ലോക്കിന്റെ പണി പുരോഗമിക്കുകയാണ്. ആശുപത്രി കെട്ടിടത്തിന്റെ പണി ആരംഭിക്കുന്നതിന് നബാര്‍ഡ് ആദ്യ ഗഡുവായി 68 കോടി രൂപ അനുവദിച്ചെങ്കിലും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി പണി ആരംഭിച്ചിട്ടില്ല.
ആശുപത്രി ബ്ലോക്കിന്റെ പണി ഉടന്‍ ആരംഭിക്കുന്നതിന് ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തണമെന്നും മെഡിക്കല്‍ കോളജിന്റെ പ്രവൃത്തിയെ കുറിച്ച് ജനങ്ങള്‍ക്കുളള ആശങ്കയകറ്റണമെന്നും ഭാരവാഹികള്‍ പറഞ്ഞു. 18നു സമരസമിതി ഭാരവാഹികള്‍ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, റവന്യൂ മന്ത്രി എന്നിവരെ കണ്ട് ഇക്കാര്യത്തില്‍ നിവേദനം നല്‍കുമെന്നും സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."