പാര്‍ക്കിങ് നമ്പര്‍ ലഭിച്ച ഓട്ടോകള്‍ക്ക് ഏതു സ്റ്റാന്റിലും പ്രവേശിക്കാം
നീലേശ്വരം: നഗരസഭയില്‍ പാര്‍ക്കിങ് നമ്പര്‍ ലഭിച്ച ഓട്ടോറിക്ഷകള്‍ക്കു ഇന്നു മുതല്‍ നഗരത്തിലെ ഏത് സ്റ്റാന്റിലും പാര്‍ക്ക് ചെയ്തു സര്‍വിസ് നടത്താം. കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടേതാണ് ഈ തീരുമാനം. അതേസമയം, ചില സ്റ്റാന്റുകളിലെ തൊഴിലാളികള്‍ ഈ തീരുമാനത്തെ എതിര്‍ക്കുന്നുണ്ട്. നേരത്തേ പലതവണ ഈ തീരുമാനം നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചിലരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇതു മാറ്റിവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഓട്ടോതൊഴിലാളികള്‍ കലക്ടര്‍ക്കു പരാതി നല്കി. നിലവില്‍ 1800 ല്‍ അധികം ഓട്ടോകള്‍ക്ക് ആര്.ടി.ഒ നഗരസഭാ പാര്‍ക്കിങ് നമ്പര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ഓട്ടോകള്‍ സ്റ്റാന്റുകളില്‍ പാര്‍ക്കു ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്.
തങ്ങള്‍ക്കു താല്പര്യമുള്ള സ്റ്റാന്റുകളില്‍ പാര്‍ക്കു ചെയ്തു സര്‍വിസ് നടത്താന്‍ അനുവദിക്കണമെന്നു കാണിച്ചു നേരത്തെ ചില ഡ്രൈവര്‍മാര്‍ അപേക്ഷ നല്‍കിയെങ്കിലും കോര്‍ഡിനേഷന്‍ കമ്മിറ്റി സ്വീകരിച്ചില്ല. സൗകര്യത്തിനുസരിച്ചു മുഴുവന്‍ സ്റ്റാന്റുകളിലും പാര്‍ക്കു ചെയ്ത് സര്‍വിസ് നടത്താമെന്നാണ് നിലവിലെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."