രാവിലെ പരീക്ഷ മാറ്റുമെന്ന്: വൈകീട്ട് മാറ്റില്ലെന്ന്, വട്ടം കറങ്ങി കുട്ടികള്‍: ഒടുവില്‍ ഉറപ്പിച്ചു, മൂന്നുവട്ടം
തിരുവനന്തപുരം: എസ്.എസ്.എല്‍സി, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.സി പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കും. മെയ് 26 മുതല്‍ 30 വരെ പരീക്ഷ നടത്താന്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ലോക്ക് ഡൗണ്‍ 31 വരെ നീട്ടിയപ്പോഴും പരീക്ഷ 26 ന് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്നലെ മന്ത്രിസഭാ യോഗത്തിനു ശേഷം പരീക്ഷകള്‍ മാറ്റി വച്ചതായും ജൂണ്‍ ആദ്യവാരം കേന്ദ്ര മാര്‍ഗ നിര്‍ദേശം വന്നതിനു ശേഷം തീയതി തീരുമാനിക്കുമെന്നും മുഖ്യമന്ത്രിയുശട ഓഫിസ് അറിയിച്ചിരുന്നു.
പിന്നീട് സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന മാനിച്ച് 10, 12 ക്ലാസ് പരീക്ഷകള്‍ക്ക് ലോക്ക് ഡൗണില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇളവു നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയ സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാരെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് പരീക്ഷ 26ന് തന്നെ തുടങ്ങാന്‍ വൈകുന്നേരത്തോടെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
കേന്ദ്ര നിബന്ധന പ്രകാരം കണ്ടയ്ന്മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രം പാടില്ല. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലെത്താന്‍ സര്‍ക്കാര്‍ പ്രത്യേക ബസുകള്‍ ഏര്‍പ്പാടാക്കണം. വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജീവനക്കാരും നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്ക്രീനിങ്, ഹാന്‍ഡ് സാനിറ്റൈസര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. പരീക്ഷാ ഹാളിലും പുറത്തും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കുമെന്നും ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രത്യേകമായ എന്തെങ്കിലും പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അവയും പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."