HOME
DETAILS
MAL
10 ട്രെയിനുകള്‍ ജൂണ്‍ ഒന്നുമുതല്‍
backup
May 20 2020 | 17:05 PM
കണ്ണൂര്‍: കേരളത്തിലോടുന്ന വിവിധ ട്രെയിനുകള്‍ ജൂണ്‍ ഒന്നുമുതല്‍ സര്‍വിസ് നടത്തും. നേത്രാവതി, മംഗള, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി, എറണാകുളം-നിസാമുദീന്‍ തുരന്തോ എന്നീ ട്രെയിനുകളാണു സര്‍വിസ് നടത്തുക. രാജ്യത്ത് 100 ട്രെയിനുകള്‍ക്കു സര്‍വിസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ആദ്യഘട്ടം സ്പെഷല്‍ ട്രെയിനുകളായാണു നിലവിലുള്ള സമയത്ത് തന്നെ ഈ ട്രെയിനുകള്‍ ഓടുക. എന്നാല്‍ യാത്രാനുമതി ഉണ്ടെങ്കിലേ ട്രെയിനില്‍ പ്രവേശനം ഉണ്ടാകൂ. ടിക്കറ്റുകല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."