കെ.എസ്.ഇ.ബിയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.പി ധനപാലന്‍ നേതൃത്വം നല്‍കുന്നുവെന്ന് ആക്ഷേപം
കൊച്ചി: മുന്‍ എം.പി കെ.പി ധനപാലന്‍ വൈദ്യുതി ബോര്‍ഡില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു എന്നും അതിനു കൂട്ടുനില്‍ക്കുന്ന ചിലരെ സംരക്ഷിക്കുകയാണെന്നും കേരളാ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫഡറേഷന്‍ (ഐ.എന്‍.ടി.യു.സി) പുനലൂര്‍ ഡിവിഷന്‍ കമ്മിറ്റി പ്രസിഡന്റ് വി.വൈ. ബൈജു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കേരള സര്‍വീസ് ചട്ടപ്രകാരം കെ.എസ്.ഇ.ബി ലിമിറ്റഡിലെ ജീവനക്കാര്‍ രാഷ്ട്രീയ കക്ഷിയിലോ അത്തരത്തിലുള്ള ഏതെങ്കിലും സംഘടനയിലോ പ്രവര്‍ത്തിക്കാന്‍ പാടില്ല. എന്നാല്‍ ഇതടക്കമുള്ള ചട്ടങ്ങള്‍ മറികടന്ന് കെ.പി ധനപാലനും അദ്ദേഹത്തിന്റെ സഹായിയും കെ.എസ്.ഇ.ബി ഉളിക്കല്‍ സെക്ഷനില്‍ സീനിയര്‍ സൂപ്രണ്ടുമായ സിബിക്കുട്ടി ഏബ്രഹാമും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്നാണ് ആരോപണം.
കോണ്‍ഫഡറേഷന്റെ പേരില്‍ ജീവനക്കാരില്‍ നിന്ന് പിരിച്ച തുകയില്‍ നിന്ന് ധനപാലന്റെ തന്നെ മൂന്ന് തെരഞ്ഞെടുപ്പുകള്‍ക്കായി പത്ത് ലക്ഷം രൂപ നല്‍കി, യു.ഡി.എഫിനുവേണ്ടി പണപ്പിരിവു നടത്തി, യു.ഡി.എഫ് നേതാവ് രമേശ് ചെന്നിത്തലയുടെ 'പടയൊരുക്കം' യാത്രയ്ക്ക് പങ്കെടുക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു, കെ.പി.സി.സിക്ക് പ്രവര്‍ത്തനഫണ്ടായി ഒരുലക്ഷം രൂപ നല്‍കി, തുടങ്ങിയവയാണ് ധനപാലനെതിരേയുള്ള പ്രധാന ആരോപണങ്ങള്‍.
ചട്ടവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും ബോര്‍ഡിന്റെ അനുമതി തേടാതെ സിബിക്കുട്ടി ജനറല്‍ സെക്രട്ടറിയായും ധനപാലന്‍ പ്രസിഡന്റുമായി എം.എസ്. റാവുത്തര്‍ മെമ്മോറിയല്‍ എന്ന പേരില്‍ ട്രസ്റ്റുണ്ടാക്കി ഒന്നരക്കോടി രൂപ പിരിക്കുകയും അത് ട്രസ്റ്റിലേക്ക് വകമാറ്റുകയും ചെയ്തു.
സിബിക്കുട്ടിയെ നേരത്തേ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ഒനാളെ കലൂരില്‍ നടക്കാനിരിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സിബി അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനു പിന്നിലും ധനപാലന്‍-സിബിക്കുട്ടി അവിശുദ്ധ കൂട്ടുകെട്ടാണ്.
ഈ സാഹചര്യത്തില്‍ വിഷയം ഐ.എന്‍.ടി.യു.സി സംസ്ഥാന നേതൃത്വം അന്വേഷിക്കണം. സര്‍ക്കാരിനും വിജിലന്‍സിനും ഇതുസംബന്ധിച്ച് പരാതി നല്‍കണമെന്നും ബൈജു ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."