ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ 1613 കുട്ടികള്‍ പ്രവേശനം നേടി
കാക്കനാട്: ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ 1613 കുട്ടികള്‍ പ്രവേശനം നേടിയതായി ആറാം പ്രവൃത്തിദിവസത്തിലെ കണക്ക്. സമ്പൂര്‍ണ സഫോറ്റ്‌വെയര്‍ വഴി ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാലയങ്ങള്‍ക്ക് സ്വീകാര്യത വര്‍ധിച്ചെന്ന വിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിക്കുന്നത്. ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് ആറാം പ്രവൃത്തിദിവസത്തെ കണക്കെടുപ്പ് നടത്തിയത്. ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലെയും കുട്ടികളുടെ പൂര്‍ണമായ കണക്ക് ഇത്തവണ ആറാം പ്രവൃത്തിദിവസത്തില്‍ അധികൃതര്‍ പുറത്തുവിട്ടിരുന്നില്ല. നിപ്പ വൈറസ് പടരാതിരിക്കാന്‍ കോഴിക്കോട്, മലപ്പുറം, വയനാട് തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12ലേക്ക് മാറ്റിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ കണക്കും ഒന്നിച്ചു പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജൂണ്‍ 25നാണ് എറണാകുളം ജില്ലയിലെ പൂര്‍ണമായ സ്ഥിതിവിവരക്കണക്ക് വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടത്.
മുന്‍ അധ്യായന വര്‍ഷത്തെക്കാള്‍ 1613 കുട്ടികളാണ് ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ പടി ചവിട്ടിയത്. അതേസമയം എയ്ഡഡ് സ്‌കൂളുകളില്‍ 963 വിദ്യാര്‍ത്ഥികളും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 204 വിദ്യാര്‍ഥികളും കുറഞ്ഞു. ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി 2,61,889 വിദ്യാര്‍ഥികളുണ്ടെന്നാണ് പ്രാഥമിക കണക്ക്. സര്‍ക്കാര്‍, സ്‌കൂളുകളില്‍ ഈ വര്‍ഷം 45,891 വിദ്യാര്‍ഥികളുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ 1,75624 വിദ്യാര്‍ത്ഥികളും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 40,374 വിദ്യാര്‍ഥികളുമുണ്ടെന്നു ആറാം ദിന കണക്കെടുപ്പ് വ്യക്താമക്കുന്നു.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലായി 1,32,724 ആണ്‍കുട്ടികളും 1,29,165 പെണ്‍കുട്ടികളുമുണ്ട്. അതേസമയം ജില്ലയില്‍ മുന്‍ അധ്യായന വര്‍ഷത്തെ അപേക്ഷിച്ച് മൊത്തത്തില്‍ 446 കുട്ടികള്‍ കുടിയിട്ടുണ്ട്.
ഏറ്റവും കുടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചില്ല. പഠനച്ചെലവ് അണ്‍എയ്ഡഡ് മേഖലയ്ക്കും തിരിച്ചടിയായി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്ന്, നാല് ക്ലാസുകളില്‍ യഥാക്രമം 195, 565 കുട്ടികളുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എട്ടിലും പത്തിലും യഥാക്രമം 104, 295 വിദ്യാര്‍ഥികള്‍ കുറഞ്ഞിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."