HOME
DETAILS
MAL
യാത്രാനിരോധനത്തിനൊരുങ്ങി അമേരിക്ക
backup
May 21 2020 | 03:05 AM
വാഷിങ്ടണ്‍: ബ്രസീലില്‍ കൊവിഡ് കേസുകളും മരണസംഖ്യയും ഉയര്‍ന്നതോടെ അവിടേക്ക് യാത്രാനിരോധനത്തിന് നീക്കവുമായി അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലേക്കും അമേരിക്ക യാത്രാനിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ബ്രസീലില്‍നിന്ന് ആളുകള്‍ അമേരിക്കയിലെത്തി ഇവിടത്തെ ജനങ്ങള്‍ക്കു രോഗബാധയുണ്ടാകുന്നതില്‍ തനിക്കു താല്പര്യമില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. അതിനാല്‍ യാത്രാനിരോധനത്തെക്കുറിച്ച് തങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രസീല്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്നു വ്യക്തമാക്കിയ അദ്ദേഹം, ആരോഗ്യരംഗത്ത് അവരെ സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."