പാടിക്കുന്നില്‍ വിദേശ മദ്യഷാപ്പ് തുറക്കുന്നത് യു.ഡി.എഫ് തടഞ്ഞു
മയ്യില്‍: മയ്യില്‍ പഞ്ചായത്ത് പരിധിയിലെ പാടിക്കുന്നില്‍ ആരംഭിച്ച വിദേശ മദ്യഷാപ്പിനെതിരേ വ്യാപക പ്രതിഷേധം. ശ്രീകണ്ഠപുരം കോട്ടൂരില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യഷാപ്പ് ഇന്നല വളരെ രഹസ്യമായാണ് ചിറക്കല്‍ -മയ്യില്‍ റൂട്ടിലെ പാടിക്കുന്ന് റോഡരികിലുള്ള ടി.വി.കെ കോംപ്ലക്സില്‍ പ്രവര്‍ത്തനം ആരഭിച്ചത്.
വൈകുന്നേരം മുതല്‍ വില്പനയും ആരംഭിച്ചിരുന്നു. മദ്യഷാപ്പിന് നെയിം ബോര്‍ഡ് പോലും സ്ഥാപിക്കാതെയാണ് വില്പനയാരംഭിച്ചത്. ഇന്നലെ രാവിലെ ഷോപ്പ് തുറക്കുംമുന്‍പ് മയ്യില്‍ പഞ്ചായത്ത് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ മദ്യഷാപ്പ് ഉപരോധിച്ച് കുത്തിയിരിപ്പ് സമരം നടത്തി. ഇതിനെ തുടര്‍ന്ന് മദ്യഷാപ്പ് തുറക്കാന്‍ സാധിച്ചില്ല.
നിരവധി പേര് ഇന്നലെ മദ്യം വാങ്ങാനായി ഇവിടെ എത്തിയിരുന്നു. ഇതിനിടെ മദ്യം വാങ്ങാനെത്തിയവരും സമരക്കാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത് നേരിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി.
സമരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ജനകീയ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."