HOME
DETAILS

വ്യാപാരികള്‍ക്ക് ആരോഗ്യ വിഭാഗത്തിന്റെ നോട്ടീസ്

  
backup
June 26 2018 | 04:06 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af


സ്വന്തം ലേഖകന്‍


ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്ത് ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ആരോഗ്യവിഭാഗം വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി.
പൊതുഫണ്ട് ഉപയോഗിച്ച് മത്സ്യമാര്‍ക്കറ്റില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നഗരസഭാ തീരുമാനത്തിന് പിന്നാലെ ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി നോട്ടീസ് നല്‍കിയത് കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. മാര്‍ക്കറ്റിലെ മത്സ്യാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും സ്വന്തം ചെലവില്‍ സംസ്‌കരിക്കണമെന്ന നിബന്ധനകള്‍ അംഗീകരിച്ചാണ് വ്യാപാരികള്‍ സ്റ്റാളുകള്‍ ലേലത്തില്‍ എടുത്തത്. എന്നാല്‍ മാര്‍ക്കറ്റിനുള്ളിലും പരിസരത്തും മാലിന്യം കുന്നുകൂടിയെന്നു മാത്രമല്ല മാര്‍ക്കറ്റിനുള്ളിലെ ടൈലുകളും മലിനജലം ഒഴുകാനുള്ള പൈപ്പുകളും ഉള്‍പ്പെടെ പൊട്ടിപൊളിയുകയും ചെയ്തു. മത്സ്യവ്യാപാരികളെ നഗരസഭയില്‍ വിളിച്ചു കൂട്ടിയാണ് നഗരസഭാ പൊതുഫണ്ട് ഉപയോഗിച്ച് മാര്‍ക്കറ്റ് വൃത്തിയാക്കാനുള്ള തീരുമാനം എടുത്തത്. എന്നാലിത് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് തിങ്കളാഴ്ച ആരോഗ്യവിഭാഗം വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയത്.
ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്നത് പഴയതും രാസവസ്തുക്കള്‍ ചേര്‍ന്നതുമായ മീനാണെന്ന് പരക്കെ പരാതി ഉയര്‍ന്നിരുന്നു. നഗരത്തിലെ മാലിന്യത്തിന്റെ പ്രധാന ഉറവിടം മത്സ്യമാര്‍ക്കറ്റ് ആമെന്നിരിക്കെ ഇത് പൂട്ടണമെന്ന ആവശ്യവും വിവധകോണുകളില്‍ നിന്നുയര്‍ന്നു. ലേലം ചെയ്ത സമയത്തെ നിയമാവലിക്കും മുനിസിപ്പല്‍ ചട്ടങ്ങള്‍ക്കും വിധേയമായി മാര്‍ക്കറ്റ് ശുചിയായി സൂക്ഷിക്കേണ്ട ചുമതല വ്യാപാരികള്‍ക്കാണ്.
നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുളവാക്കുന്ന മാര്‍ക്കറ്റില്‍ നഗരസഭയുടെ ഫണ്ടില്‍ നിന്നും ഭീമമായ തുക ചെലവാക്കുവാനുള്ള തീരുമാനം ഏതാനും വ്യക്തികളുടെ താല്‍പര്യം കണക്കിലെടുത്ത് മാത്രമാണെന്ന് കാട്ടി ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് രംഗത്തുവന്നിരുന്നു. മാര്‍ക്കറ്റിലെ മാലിന്യം വ്യാപാരികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്ന് സൂചിപ്പിച്ച് നഗരസഭാ സെക്രട്ടറി നാളുകള്‍ക്ക് മുമ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. സെക്രട്ടറി ഇത്തരമൊരു ഉത്തരവിറക്കിയ ശേഷം അപ്പുറത്ത് ചെന്ന് നഗരസഭാ ഫണ്ട് ഉപയോഗിച്ച് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനെടുത്ത തീരുമാനം വിരോധാഭാസമാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. സെക്രട്ടറിയുടെ അന്നത്തെ ഉത്തരവ് കൂടി കണക്കിലെടുത്താണത്രേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയതും.
മാര്‍ക്കറ്റിനുള്ളില്‍ ഓരോരുത്തരും എടുത്തിരിക്കുന്ന സ്റ്റാളിലെയും പരിസരത്തെയും മാലിന്യങ്ങള്‍ അടിയന്തിരമായി ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് വിധേയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നുമാണ് നോട്ടീസ്. മാര്‍ക്കറ്റിലെ ഇരുപത് വ്യാപാരികള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. മഴക്കാലപൂര്‍വ്വശുചീകരണപദ്ധതിയില്‍ പെടുത്തി മാര്‍ക്കറ്റ് ശുചികരിക്കാനുള്ള തീരുമാനത്തിനെതിരെ വാര്‍ഡ് കൗണ്‍സിലറും മുനിസിപ്പല്‍ ചെയര്‍മാനുമായ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയിലും രംഗത്ത് വന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago
No Image

'ഗ്യാലറി കണ്ടല്ല ഈ പണിക്കിറങ്ങിയത്; ഇവിടെയൊക്കെ തന്നെ കാണും, ആരും ഒരു ചുക്കും ചെയ്യാനില്ല' വാര്‍ത്താസമ്മേളനത്തിന് പുറകെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.വി അന്‍വര്‍ എം.എല്‍.എ

Kerala
  •  3 months ago