HOME
DETAILS

എ.ടി.എമ്മുകള്‍ കാലി; നോട്ട് വീണ്ടും ഔട്ട്

  
backup
April 12 2017 | 21:04 PM

%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f


കണ്ണൂര്‍: നോട്ട് ക്ഷാമം കാരണം എ.ടി.എമ്മുകള്‍ കാലിയായതോടെ ആവശ്യത്തിന് പണം കിട്ടാതെ ജനങ്ങള്‍ വലയുന്നു. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളും അവധിക്കാലവും ആയതോടെ പണം      പിന്‍വലിക്കുന്നതിന് എ.ടി.എമ്മുകളെ ആശ്രയിക്കാമെന്നു കരുതിയവരാണ് കൂടുതല്‍ ദുരിതത്തിലായത്. നോട്ട് നിരോധനത്തിനു ശേഷം ആവശ്യമായ നോട്ടുകളെത്തിക്കാത്തതാണ് ക്ഷാമത്തിന് കാരണം. ശമ്പളവും പെന്‍ഷനും ബാങ്കുകളില്‍ പിന്‍വലിക്കാന്‍ എത്തിയവരും പണം കിട്ടാതെ വിഷമത്തിലാണ്. ജില്ലയിലെ ഒട്ടുമിക്ക എ.ടി.എമ്മുകളും ഇന്നലെയും കാലിയായിരുന്നു.
പണമുള്ള എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവുമുണ്ടായി. ഇന്നും നാളെയും ബാങ്ക് അവധിയായതിനാല്‍ ശനിയാഴ്ച്ച മാത്രമേ ഇനി എ.ടി.എമ്മുകള്‍ നിറയ്ക്കാനാവുകയുള്ളു. ട്രഷറികളില്‍ ആവശ്യത്തിന് പണം ഇല്ലാതിരുന്നതിനാല്‍ ശമ്പളവും പെന്‍ഷന്‍ വിതരണവും കഴിഞ്ഞ ദിവസങ്ങളില്‍ അവതാളത്തിലായിരുന്നു. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിക്കുമ്പോള്‍ സര്‍വിസ് ചാര്‍ജ് ഇനത്തില്‍ നല്ല തുകയാണ് ബാങ്കുകള്‍ ഇടപാടുകാരില്‍ നിന്നു ഈടാക്കുന്നത്.
അമിതമായ സര്‍വിസ് ചാര്‍ജ് കാരണം എല്ലാവരും ഒറ്റതവണ പരമാവധി തുക പിന്‍വലിക്കുന്നതും ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം ഉപയോഗിക്കാനാവാത്തതുമാണ് നോട്ട് ക്ഷാമത്തിനു മറ്റൊരു കാരണം. സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിനു ശേഷം ഓരോ ഇടപാടിനും വലിയ തുക സര്‍വിസ് ചാര്‍ജും വലിയ പിഴയുമാണ് ബാങ്ക് പ്രഖ്യാപിച്ചത്.
ഇതിനു പുറമെ എല്ലാ പണമിടപാടുകള്‍ക്കും എ.ടി.എം ഉപയോഗത്തിനും നിയന്ത്രണങ്ങളും പിഴയും ഏര്‍പ്പെടുത്തിയും ബാങ്കുകള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago