HOME
DETAILS

കാര്‍ഷിക നവോത്ഥാനത്തിന് വഴിയൊരുക്കണം

  
backup
May 21 2020 | 04:05 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%b5%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d

 


കൊവിഡ് - 19 ലോകസാമ്പത്തിക വ്യവസ്ഥയെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും മനുഷ്യജീവിതം തിരികെപ്പിടിക്കുന്നതിനും രാഷ്ട്രത്തലവന്മാരും സാമ്പത്തിക സാമൂഹ്യ ശാസ്ത്രജ്ഞന്മാരും ഗഹനമായ ചര്‍ച്ചകളിലേര്‍പ്പെടുകയും ക്രിയാത്മകമായ മാതൃകകള്‍ സൃഷ്ടിക്കുന്നതില്‍ വ്യാപൃതരാകുകയും ചെയ്തിരിക്കുകയാണ്. സാമ്പത്തിക പുനരുജ്ജീവനത്തിന്റെ ഒരു പ്രധാനമാര്‍ഗ്ഗമായി കൃഷിയേയും കാര്‍ഷികാടിസ്ഥാനത്തിലുള്ള വ്യവസായങ്ങളേയും വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന നാളുകളിലെ ഭക്ഷ്യക്ഷാമത്തെപ്പറ്റി ഐക്യരാഷ്ട്രസഭയും ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും (എ.അ.ഛ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകത്തെ 36% ജനതയും ദരിദ്രരാണെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ പകുതിയിലധികം ആളുകള്‍ക്ക് ദിവസം 1.25 ഡോളറില്‍ താഴെ മാത്രമേ നിത്യജീവിതത്തിനായി ലഭിക്കുന്നുള്ളൂ.


ലോകരാജ്യങ്ങളില്‍ നൈജീരിയയിലാണ് ഏറ്റവുമധികം ദാരിദ്ര്യമുള്ളത്. ഇന്ത്യയില്‍ 21.9 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്കു താഴെയാണ് ജീവിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ഭക്ഷ്യവിളകളാണ് ഗോതമ്പും ചോളവും. തുടര്‍ന്ന് അരി, സോയാബീന്‍ എന്നിവയ്ക്കാണ് മൂല്യം കൂടുതല്‍. ഏറ്റവുമധികം വിള തരുന്ന കൃഷികളാണ് കരിമ്പ്, പഞ്ചസാര ബീറ്റ്‌റൂട്ട്, തക്കാളി എന്നിവ. ഭക്ഷ്യോല്‍പ്പാദനത്തില്‍ ലോകരാജ്യങ്ങളില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാംസ്ഥാനത്തായി ഇന്ത്യയാണ് നില്‍ക്കുന്നതെന്ന് 2017 ലെ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ കാര്‍ഷികമൂല്യോല്‍പ്പാദനത്തിന്റെയടിസ്ഥാനത്തിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ 60% കൃഷിഭൂമിയുള്ളപ്പോള്‍ കേരളത്തില്‍ ഇത് 25.84 ലക്ഷം ഹെക്ടറാണ് (66%). ഇന്ത്യയിലെ 70 ശതമാനം ഗ്രാമീണരും കൃഷിയെ ആസ്പദമാക്കി ഉപജീവനം നയിക്കുന്നവരാണ്. രാജ്യത്തെ 52% ആളുകള്‍ക്കും കൃഷിയിലൂടെയുള്ള തൊഴില്‍ ജീവനോപാധിയാണ്. ഖാരിഫ്, റാബി, വേനല്‍വിളകള്‍ എന്നിങ്ങനെ മൂന്ന് കാലയളവുകളിലായാണ് ഇവിടെ കൃഷി നടന്നുവരുന്നത്. ഭക്ഷ്യധാന്യങ്ങള്‍, പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയാണ് പ്രധാന കാര്‍ഷിക വിളകള്‍. മൂല്യ വര്‍ദ്ധിത കാര്‍ഷികോല്‍പ്പാദനത്തിലൂടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തിരിച്ചു പിടിക്കാനുള്ള അവസരമായാണ് കൊവിഡ് പ്രതിസന്ധിയെ നാം കാണേണ്ടത്.
കൊവിഡിന്റെ വ്യാപനം നഗര കേന്ദ്രീകൃതമായ വികസന മോഡലിനെ വലിയ തോതില്‍ പുറകോട്ടടിപ്പിക്കുന്ന കാഴ്ചയാണ് ലോകത്താകമാനം കാണുന്നത്. വ്യവസായശാലകള്‍, കമ്പനികള്‍, ഐ.ടി മേഖല, ഇതര നിര്‍മ്മാണ രംഗങ്ങള്‍ എന്നിവയെല്ലാം മിക്കവാറും രാജ്യങ്ങളിലും നഗരകേന്ദ്രീകൃതമായാണുള്ളത്. ഇവയെല്ലാം തന്നെ നിശ്ചലമായ അവസ്ഥയിലാണ് മിക്കവാറും എല്ലാ ലോകരാജ്യങ്ങളിലും. ഇന്ത്യയിലെ സ്ഥിതിയും ഇതില്‍നിന്ന് ഒട്ടും വിഭിന്നമല്ല. കാര്‍ഷികമേഖല ഇതര മേഖലകള്‍ അടച്ചിട്ടപ്പോള്‍ സജീവമായിത്തന്നെ നിലനിന്നിരുന്നതായി ലോക്ക്ഡൗണ്‍ കാലത്തും കാണാന്‍ കഴിഞ്ഞു.


ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാന ഘടകമാണ് കൃഷി. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ഏ.ഉ.ജ) 18 ശതമാനവും തൊഴില്‍ മേഖലയിലെ 50 ശതമാനം തൊഴിലവസരങ്ങളും കാര്‍ഷികമേഖലയിലൂടെയാണ് ലഭിക്കുന്നത്. ഭക്ഷ്യധാന്യങ്ങള്‍ക്കു പുറമേ, പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഉല്‍പാദനത്തിലും ഇന്ത്യ ഇന്ന് ലോകത്ത് രണ്ടാമതായിട്ടാണ് നില്‍ക്കുന്നത്. കാര്‍ഷികരംഗത്തെ ഉല്‍പ്പാദന വര്‍ധനവ് ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവ കുറയ്ക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സഹായിക്കും. കൊവിഡ് - 19 ഇന്ത്യയിലെ തൊഴിലില്ലായ്മ 2020 മാര്‍ച്ചിലെ 6.74 ശതമാനത്തില്‍ നിന്നും 27.11 ശതമാനത്തിലേക്ക് മെയ് മാസത്തോടെ വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി വ്യക്തമാക്കുന്നു. പുതിയ വ്യവസായങ്ങളുടെ ആരംഭം, ഇതര തൊഴില്‍ മേഖലകള്‍ എന്നിവയിലൂടെ ഈ സാഹചര്യത്തെ മറികടക്കാന്‍ പ്രയാസമാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നതിന് കൃഷിക്കും അനുബന്ധ കാര്‍ഷിക വ്യവസായങ്ങള്‍ക്കും മുന്‍ഗണന നല്‍കുക മാത്രമാണ് പോംവഴി. കഴിഞ്ഞ ദശാബ്ദത്തില്‍ കാര്‍ഷിക മേഖലയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയുള്ള വികസന നയങ്ങള്‍ മുന്നോട്ടുവെയ്ക്കാത്തതിന്റെ ദുരനുഭവം കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടനയിലൂടെ ദൃശ്യമാണ്.

നവോത്ഥാനം എങ്ങനെ?


ഇന്ത്യയിലെ കൃഷിഭൂമിയുടെ വ്യാപ്തിവെച്ചു നോക്കുമ്പോള്‍ ഉല്‍പാദനം താരതമ്യേന കുറവാണെന്നു കാണാം. ഇതു പരിഹരിക്കുന്നതിനുവേണ്ട കൃഷിഭൂമിയിലെ മണ്ണിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കല്‍, കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം, ജലസേചന സൗകര്യങ്ങള്‍, സാങ്കേതിക വിദ്യകളിലൂന്നിയുള്ള പുത്തന്‍ കൃഷിരീതികളും യന്ത്രങ്ങളുടെ ഉപയോഗവും, ഉല്‍പന്നങ്ങള്‍ക്കുവേണ്ട വിപണി സജ്ജമാക്കല്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു ന്യായമായ വില ഉറപ്പാക്കല്‍, കൃഷിനാശം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കുന്നതിനുവേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷകള്‍, പ്രാദേശികമായ വികേന്ദ്രീകൃത കാര്‍ഷിക നയങ്ങള്‍ എന്നിവ അടിയന്തിരമായി നടപ്പാക്കണം.


കൃഷി ചെയ്യുന്നതിനും ആധുനിക യന്ത്രവല്‍കൃത കൃഷിരീതികള്‍ നടപ്പാക്കുന്നതിനും ഗ്രാമീണ മേഖലകളിലെ കര്‍ഷകര്‍ക്ക് വേണ്ട സാമ്പത്തിക സഹായം ലഭ്യമാവുന്നില്ല. പ്രാദേശികമായി വലിയ പലിശയ്ക്ക് കടമെടുത്ത് കൃഷി ചെയ്യേണ്ട അവസ്ഥ അവസാനിപ്പിക്കേണ്ടതുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ വിവിധ അന്താരാഷ്ട്ര കരാറുകള്‍ കാര്‍ഷിക മേഖലക്ക് കൂച്ചുവിലങ്ങിടുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റ് സമ്മര്‍ദവും ക്രെഡിറ്റ് സമ്മര്‍ദവും താങ്ങാനുള്ള ശേഷി ഇന്ത്യന്‍ കര്‍ഷകര്‍ക്കില്ല. ഇന്ന് വിവിധ കര്‍ഷക സംഘടനകള്‍ ഉയര്‍ത്തുന്ന എല്ലാ ആവശ്യങ്ങളും ഒന്നൊഴിയാതെ അനുവദിക്കപ്പെട്ടാലും കര്‍ഷകര്‍ക്ക് ആദായം നേടിയെടുക്കാനാവില്ല. അതിനാല്‍ കാര്‍ഷിക ഉല്‍പാദനത്തിന്റെ സാമുഹ്യ രൂപമായ ഉല്‍പാദക കര്‍ഷക സഹകരണ സംഘങ്ങള്‍ മാത്രമാണ് കടക്കെണിയില്‍പ്പെടാതെ കാര്‍ഷികവൃത്തി ആധുനികവല്‍ക്കരിക്കാനുള്ള ഏക പോംവഴി. കര്‍ഷകരുടെ കൂട്ടായ്മകളായി കോപ്പറേറ്റീവുകള്‍ സഹകരണാടിസ്ഥാനത്തില്‍ വികസിപ്പിക്കണം. കാര്‍ഷിക ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് അഗ്രോ മെഷിനറികള്‍ ലഭ്യമാക്കുന്നതിനും ഉല്‍പന്നങ്ങളുടെ സംസ്‌കരണത്തിനും സൂക്ഷിപ്പിനും വില്‍പ്പനയ്ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഈ കോപ്പറേറ്റീവുകള്‍ക്കു കഴിയും.
പച്ചക്കറി, ഫല വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ സംസ്‌കരണത്തിനും വിപണനത്തിനും വനിതകളുടെ സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കാവുന്നതാണ്. ഇതിലൂടെ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും കഴിയുകയും ഗ്രാമീണമേഖലയിലെ സാമൂഹ്യ ജീവിതത്തിന് ഉണര്‍വ് പകരാനും സാധിക്കും. ഗ്രാമങ്ങളിലെ ഇത്തരം കര്‍ഷക കൂട്ടായ്മകള്‍ക്ക് പലിശരഹിത വായ്പ നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍തന്നെ ഒരു സഞ്ചിതനിധി രൂപീകരിക്കണം. ഇത്തരം കോപ്പറേറ്റീവുകളെ സഹായിക്കുന്നതിനും ആധുനിക കാര്‍ഷിക രീതികളെപ്പറ്റി ബോധവല്‍ക്കരിക്കുന്നതിനും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലുള്ള സമിതികളെ കണ്ടെത്താവുന്നതാണ്.
ഓരോ തൊഴിലാളിക്കും പ്രതിവര്‍ഷം ചുരുങ്ങിയത് 220 തൊഴില്‍ദിനങ്ങള്‍ ഉറപ്പുവരുത്തുന്നതിനു കഴിയണം. രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ കൃഷി അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക എന്‍ജിനീയറിങ്ങില്‍ പ്രായോഗിക പരിശീലനമുള്‍പ്പെടെ നല്‍കുന്നതിനുവേണ്ട തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ഐ.ടി.ഐ മാതൃകയില്‍ ആരംഭിക്കാവുന്നതാണ്. അതുപോലെ കാര്‍ഷിക ഗവേഷണരംഗത്ത് കൂടുതല്‍ ഗ്രാന്റുകള്‍ അനുവദിച്ചുകൊണ്ട് ഈ രംഗത്തെ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.


വിവിധ സംസ്ഥാനങ്ങളിലെ കാര്‍ഷികരംഗത്തെ സവിശേഷതകള്‍ വിശകലനം ചെയ്തുകൊണ്ടും പരിഹാരങ്ങള്‍ നിര്‍ദേശിച്ചുമുള്ള ധവളപത്രം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കണം. ഈ സവിശേഷതകള്‍ക്കനുസൃതമായുള്ള വിവിധ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു കാര്‍ഷിക ബജറ്റിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുകയും പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും വേണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിനെ സമഗ്രമായി ഉടച്ചുവാര്‍ത്ത് രാജ്യത്തെ കാര്‍ഷികരംഗത്തെ പുരോഗതിക്കായുള്ള പ്രായോഗിക നയ രൂപീകരണത്തിന് ഉതകുന്ന സ്ഥാപനമായി മാറ്റേണ്ടതുണ്ട്. കൊവിഡ് - 19 ന്റെ പരിണിത ഫലമായുള്ള സാമ്പത്തികമാന്ദ്യം കാര്‍ഷികരംഗത്തെ ഉത്തേജനത്തിലൂടെയും കൃഷിയുടെ ആധുനികവല്‍ക്കരണത്തിലൂടെയും മറികടക്കാന്‍ കഴിയുന്ന സാഹചര്യമുള്ള രാജ്യമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ കാര്‍ഷിക നവോത്ഥാനം കൊവിഡ് സാമ്പത്തികമാന്ദ്യത്തെ മറികടക്കുന്നതിന് ഇന്ത്യന്‍ സമ്പദ്ഘടനയുടെ താങ്ങാവുമെന്നതില്‍ തെല്ലും സംശയിക്കേണ്ടതില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  12 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  12 days ago
No Image

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

Kerala
  •  12 days ago
No Image

യുഎഇയുടെ 53ാം ദേശീയ ദിനാഘോഷം; നിയമലംഘനങ്ങൾക്ക് 50,000 ദിർഹം വരെ പിഴ 

uae
  •  12 days ago