HOME
DETAILS
MAL
പൊലിസിലെ ദാസ്യപ്പണി; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
backup
June 26 2018 | 04:06 AM
തിരുവനന്തപുരം: പൊലിസിലെ ദാസ്യപ്പണി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച ഉന്നതതല യോഗം ഇന്നു നടക്കും. രാവിലെ പൊലിസ് ആസ്ഥാനത്തു ചേരുന്ന യോഗത്തില്‍ എസ്.പി മുതല്‍ ഡി.ജി.പി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ പൊലിസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച സംഭവം വിവാദമായതിനു പിന്നാലെ ദാസ്യപ്പണി സംബന്ധിച്ച കൂടുതല്‍ പരാതികള്‍ ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.
പൊലിസിലെ ക്യാമ്പ് ഫോളോവേഴ്സിന്റെ നിയമനം പി.എസ്.സി വഴിയാക്കാനുള്ള ചട്ടങ്ങള്‍ അടിയന്തരമായി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."