നാടന്‍ കലാരൂപങ്ങളുടെ നിലനില്‍പ്പിനു സര്‍ക്കാര്‍ സഹായം മാത്രം പോര: ആര്‍.വി ദേശപാണ്ഡ്യന്‍
കാസര്‍കോട്: നാടന്‍ കലാരൂപങ്ങളുടെ നിലനില്‍പ്പിനു സര്‍ക്കാര്‍ സഹായം മാത്രം പോരെന്നും സമൂഹത്തിലെ എല്ലാവരും ഫോക്‌ലോറിന്റെ ഉന്നമനത്തിനു മുന്നോട്ടുവരണമെന്നും കര്‍ണാടക വ്യവസായ മന്ത്രി ആര്‍.വി ദേശപാണ്ഡ്യന്‍. കര്‍ണാടക ഫോക്‌ലോര്‍ അക്കാദമിയും കര്‍ണാടക ജനപഥ പരിഷത്തും കേരള ഗാന്ധിനാ ഘടകവും ഉപ്പള ബേക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറിയില്‍ സംഘടിപ്പിച്ച 12 -ാമത് ജനപഥ സഞ്ചാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ഗാഡിനാഡ കേരള ഘടകം പ്രസിഡന്റ് കേശവ പ്രസാദ് നാണിത്തില്‍ അധ്യക്ഷനായി. കര്‍ണാടക ഫോക്‌ലോര്‍ അക്കാദമി അധ്യക്ഷന്‍ പിച്ചല്‍ ശ്രീനിവാസന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അര്‍ഷാദ് വോര്‍ക്കാടി, കന്നഡ സാഹിത്യ പരിഷത്ത് ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാര്‍ കല്‍ക്കൂറ, മംഗല്‍പ്പാടി പഞ്ചായത്ത് അംഗം ഉമേഷ് ഷെട്ടി, സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഉദയശങ്കരന്‍, പ്രിന്‍സിപ്പല്‍ ചന്ദ്രഹാസ്, മംഗളൂരു സഹ്യാദ്രി കോളജ് പ്രിന്‍സിപ്പല്‍ മഞ്ജുനാഥ ഭണ്ഡാരി, സുരേഷ് കുമാര്‍ ഷെട്ടി, കളത്തൂര്‍ വിശ്വനാഥ് ഷെട്ടി, കെ.എ ആയിഷ പെര്‍ള, ലക്ഷ്മണ പ്രഭു, കേളുമാസ്റ്റര്‍ അഗര്‍പാടി, അഖിലേഷ് യാദവ്, ബാലകൃഷ്ണ അഗിത്തായ, സി.കെ വസന്ത കുമാര്‍, സുരേഷ്, രാമനായിക് സംസാരിച്ചു. തുടര്‍ന്നു കലാപരിപാടികളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."