വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് ധനസഹായം നല്കുന്നു
ആലപ്പുഴ: വിദ്യാ ജ്യോതി എന്ന പദ്ധതിയിലൂടെ എ.പി.എല്‍ ബി.പി.എല്‍ ഭേദമന്യേ 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യബാധിതരായ ഒന്‍പതാം ക്ലാസ്സുമുതല്‍ പിജി കോഴ്സ് വരെ സര്‍ക്കാര്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന അംഗപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമും പഠനോപകരണങ്ങളും വാങ്ങുന്നതിനായി സാമൂഹ്യനീതി വകുപ്പ് ധനസഹായം നല്കുന്നു.
അപേക്ഷ ഫോറം ശിശുവികസന പദ്ധതി ഓഫീസ് ആലപ്പുഴ ജനറല്‍ ആശുപത്രിയ്ക്ക് കിഴക്ക്വശം സ്ഥിതിചെയ്യുന്ന ജില്ല സാമൂഹ്യനീതി ഓഫീസ് ംംം.ഷെറ.സലൃമഹമ.ഴീ്.ശി (വേേു:ഷെറ.സലൃമഹമ.ഴീ്.ശി) എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.
അപേക്ഷഫോറത്തിനോടൊപ്പം ഐ.ഡി.കാര്‍ഡ് ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, വികലാംഗ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ആലപ്പുഴ ജനറല്‍ ആശുപത്രിയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കേണ്ടതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ഫോണ്‍: 04772253870.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."