ചില കുത്തുകള്‍ ഏല്‍ക്കേണ്ടി വന്നു: വി.സി
കണ്ണൂര്‍: നാലുവര്‍ഷത്തെ കാലയളവിനിടെ ചില കുത്തുകള്‍ തനിക്കും ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നു വിരമിക്കുന്ന കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ അബ്ദുല്‍ഖാദര്‍. എന്നാല്‍ ആരോടും തനിക്കു പരാതിയില്ലെന്നും അതൊരു സ്‌നേഹ നൊമ്പരമായി മനസില്‍ സൂക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താവക്കര സര്‍വകലാശാലാ ആസ്ഥാനത്ത് ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികളില്‍ നിന്നു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. എസ്.എഫ്.ഐക്കാരെ കൊണ്ട് പ്രശ്‌നമൊന്നും വന്നില്ല. കണ്ണൂരിലേക്കു വൈസ് ചാന്‍സലറായി ചുമതലയേല്‍ക്കാന്‍ വരുമ്പോള്‍ തലയില്‍ ഹെല്‍മറ്റ് വയ്ക്കണമെന്നായിരുന്നു തനിക്കു ലഭിച്ച നിര്‍ദേശം. പലരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിയതു സന്തോഷമുണ്ടാക്കി. ജീവനക്കാര്‍ക്കു വേദന ഉണ്ടാക്കുന്ന തീരുമാനവും എടുക്കേണ്ടി വന്നിട്ടുണ്ടെങ്കിലും എല്ലാവരും സഹകരിച്ചു.
കണ്ണൂരുകാര്‍ തേനീച്ചയെ പോലെയാണ്. മനസുനിറച്ച് മധുരം നല്‍കുമെങ്കിലും തൊടാന്‍ പോയാല്‍ കുത്ത് കിട്ടും. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച സര്‍വകലാശാലയുടെ ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ നിന്നു മൂന്നു വിദ്യാര്‍ഥികളും വിട്ടുപോയതു സങ്കടകരമാണെന്നും ഡോ. എം.കെ അബ്ദുല്‍ഖാദര്‍ പറഞ്ഞു.
പ്രോ വൈസ് ചാന്‍സലര്‍ ഡോ. ടി. അശോകന്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റ് അംഗങ്ങളായ എം. പ്രകാശന്‍, പി. സന്തോഷ് കുമാര്‍, ഡോ. ജോണ്‍ ജോസഫ്, ഡോ. വി.പി.പി മുസ്തഫ, കാംപസ് ഡയറക്ടര്‍മാരായ ഡോ. കെ. ഗംഗാധരന്‍, ഡോ. പി.ടി ജോസഫ്, ഡോ. കെ.എല്‍ സരളാദേവി, ഡോ. പി.ടി രവീന്ദ്രന്‍, ഡോ. കെ.കെ രാജ്കുമാര്‍, അബ്ദുല്‍ജബ്ബാര്‍, ഇ.കെ ഹരിദാസന്‍, പ്രശാന്ത്, എം.കെ വിഷ്ണു, ഡോ. പി. ബാബു ആന്റോ സംസാരിച്ചു. വൈസ് ചാന്‍സലര്‍ക്കു ജീവനക്കാര്‍ ഉപഹാരവും സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."