HOME
DETAILS
MAL
നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യമായി വിദ്യാര്‍ഥികളുടെ ഉപവാസം
backup
April 12 2017 | 21:04 PM
പയ്യന്നൂര്‍: നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരായി ജന ആരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഒരു കൂട്ടം വിദ്യാര്‍ഥികളുടെ അനുഭാവ ഉപവാസം നടത്തി. അനിശ്ചിതകാല സമരപന്തലില്‍ കഴിഞ്ഞ അഞ്ചു ദിവസമായി നിരാഹാര സമരം നടത്തി വരുന്ന ടി.കെ മനോജ് കുമാറിന് ഐക്യദാര്‍ഢ്യവുമായാണ് അഞ്ജന രമേഷ്, അതുല്‍ദാസ്, രേവതി രമേഷ്, ആതിദ്യദാസ്, ആകാശ് രാജേന്ദ്രന്, അശ്വത്കൃഷ്ണ, യദു ദിനേഷ്, കെ.വി ദേവനന്ദന് എന്നിവര്‍ ഉപവസിച്ചത്. ജന ആരോഗ്യ സംരക്ഷണ സമിതി അക്കാദമി ഗെയിറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം 45ാം ദിവസത്തിലേക്ക് കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."