HOME
DETAILS

കരമന കൊലപാതകം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

  
backup
March 14 2019 | 08:03 AM

human-rights-commission-against-police-in-karamana-murder

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലിസിന്റെ ഇടപെടല്‍ വൈകിയതിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. കരമന സ്വദേശി അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നല്‍കിയിട്ടും രണ്ടു മണിക്കൂര്‍ വൈകിയാണ് പൊലിസ് എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പ്രതികരിച്ചിരുന്നു.

സംഭവത്തില്‍ ജില്ലാ പൊലിസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് അനന്തുവിന്റെ മൃതദേഹം കരമന ദേശീയപാതയ്ക്ക് സമീപത്ത് കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് കണ്ടെത്തിയത്. മൃഗീയമായി മര്‍ദിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കൈക്കും കാലിനും വെട്ടേറ്റ നിലയിലും ശരീരമാസകലം മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം. രണ്ടു കൈയിലേയും ഞരമ്പുകള്‍ മുറിഞ്ഞ നിലയിലാണ്.

അനന്തുവിനെ റോഡില്‍വച്ചു തന്നെ മര്‍ദിക്കുന്നതു കണ്ടതായി ദൃക്‌സാക്ഷികള്‍ പൊലിസിനോട് പറഞ്ഞിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് അനന്തുവിന്റെ ഫോണിലേക്ക് ഒരു സുഹൃത്ത് വിളിച്ചതോടെയാണ് ഇയാളെ തട്ടിക്കൊണ്ടുപോയ വിവരം പുറംലോകമറിഞ്ഞത്. ഈ കോളിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫായി. പരാതിയുടെ അടിസ്ഥാനത്തില്‍ കരമനയിലെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ച പൊലിസ് അനന്തുവിനെ തട്ടിക്കൊണ്ടുപോയ കാര്‍ തിരിച്ചറിഞ്ഞിരുന്നു. തമ്പാനൂര്‍ ഭാഗത്തേക്ക് കാര്‍ എത്തിയതായി പൊലിസ് കണ്ടെത്തിയിരുന്നു. കാര്‍ കണ്ടെത്താനായി സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്.

കൊഞ്ചിറവിള ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനിടയില്‍ നടന്ന സംഘര്‍ഷത്തിന്റെ ബാക്കിയാണ് അനന്തുവിനെ തട്ടിക്കൊണ്ടുപോയ സംഭവമെന്നാണ് പൊലിസ് ഭാഷ്യം. പ്ലസ്ടു കഴിഞ്ഞ അനന്തുവിന് പ്രത്യേകിച്ച് ജോലിയൊന്നുമില്ല.

നിരവധി കേസുകളിലെ പ്രതിയാണ്. തമ്പാനൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ പട്ടാപ്പകല്‍ ബസിനുള്ളില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ഇയാള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago