മുല്ലക്കൊടി- നണിച്ചേരിക്കടവ് പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
കണ്ണൂര്‍: നണിച്ചേരി, മുല്ലക്കൊടി പ്രദേശവാസികളുടെ ചിരകാല സ്വപ്നത്തിന് സാക്ഷാത്കാരമായി വളപട്ടണം പുഴയ്ക്ക് കുറുകെ നിര്‍മിച്ച മുല്ലക്കൊടി- നണിച്ചേരിക്കടവ് പാലം മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറോടെ പ്രവര്‍ത്തനക്ഷമമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. പുതിയ റോഡുകള്‍ നിര്‍മിക്കുന്നതോടൊപ്പം നിശ്ചിത കാലത്തേക്ക് അവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്യാനുമുള്ള വ്യവസ്ഥ കരാറില്‍ തന്നെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലക്കൊടിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജി. സുധാകരന് അധ്യക്ഷനായി. പി.കെ ശ്രീമതി എം.പി, ജയിംസ് മാത്യു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമള, ടി. വസന്തകുമാരി, പി. ബാലന്, കെ. നാണു, പുഷ്പജന്‍, പി. ദിവാകരന്, പി. പ്രീത, പി. വിനീതന്, ടി.കെ ഗോവിന്ദന്, കെ.സി ഗണേശന്, കെ.വി ഗോപിനാഥ്, ടി.വി അസൈനാര്‍, ഇ.വി കരുണാകരന്, പി.പി ചന്ദ്രശേഖരന്, എ.കെ ബേബി സുനാകര്, പി.ജി സുരേഷ്, കെ.സി സോമന് നമ്പ്യാര്‍, പി.പി രമേശന്, പി.എന്‍ രാജപ്പന്, എം. അസിനാര്‍, കെ.സി മഹേശ്വരന്, ഇ.ജി വിശ്വപ്രകാശന്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി.കെ സതീശന്, റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ നണിച്ചേരി, മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടി പ്രദേശങ്ങളെ ബന്ധിപ്പിച്ച് വളപട്ടണം പുഴയ്ക്ക് കുറുകെ നിര്‍മിച്ച പാലം എക്സ്പന്‍ഷന്‍ ജോയിന്റില്ലാതെ നിര്‍മിച്ച മലബാറിലെ ഏറ്റവും വലിയ പാലമാണ്.
25 മീറ്ററിന്റെ 15 സ്പാനുകളിലായി 375 മീറ്റര്‍ നീളമുള്ള പാലത്തിന് 39.6 കോടി രൂപയാണ് ചെലവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."