കളഞ്ഞു കിട്ടിയ സ്വര്‍ണവും പണവും തിരിച്ചേല്‍പിച്ച് യുവാക്കള്‍ മാതൃകയായി
ഹരിപ്പാട്: കളഞ്ഞു കിട്ടിയ ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവുമടങ്ങിയ ബാഗ് ഉടമയെ തിരിച്ചേല്‍പിച്ച് യുവാക്കള്‍ മാതൃകയായി.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കാര്‍ത്തികപ്പള്ളി ജങ്ഷന് കിഴക്ക് തൃക്കുന്നപ്പുഴ മാവേലിക്കര റോഡില്‍ കിടന്നാണ് നങ്ങ്യാര്‍കുളങ്ങര മണ്ണാംപറമ്പില്‍ പടീറ്റതില്‍ സുഭാഷിന്റെ മകന്‍ സുജിത്ത്, മണ്ണാംപറമ്പില്‍ തെക്കതില്‍ ഷംസുദ്ദീന്റെ മകന്‍ ഷിഹാസ്, ആനന്ദഭവനത്തില്‍ ആനന്ദന്റെ മകന്‍ അഭിലാഷ് എന്നിവര്‍ക്ക് നാലര ലക്ഷം രൂപയും പതിനഞ്ച് പവന്‍ സ്വര്‍ണവുമടങ്ങിയ ബാഗ് കിട്ടിയത്.
മൊബൈല്‍ ഫോണ്‍, അധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഫോട്ടോകള്‍ എന്നിവയും ബാഗിലുണ്ടായിരുന്നു.
സ്വര്‍ണ്ണവും പണവുമടങ്ങിയ ബാഗ് കണ്ട് മൂവരും ആദ്യമൊന്നമ്പരന്നെങ്കിലും ആധാര്‍ കാര്‍ഡിനോടൊപ്പമുണ്ടായിരുന്ന മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ പള്ളിപ്പാട് അരണപ്പുറം കള്ള് ഷാപ്പ് മാനേജര്‍ തൃക്കുന്നപ്പുഴ പുത്തന്‍പറമ്പില്‍ ശിവദാസന്റേതാണ് പണവും സ്വര്‍ണവുമടങ്ങിയ ബാഗെന്ന് മനസ്സിലായത്.
ഇയാള്‍ ഷാപ്പ് അടച്ചിട്ട് വീട്ടിലേക്ക് ബൈക്കില്‍ പോകുന്ന വഴി മുന്‍ വശത്ത് സൂക്ഷിച്ചിരുന്ന ബാഗ് തെറിച്ചു പോയത് അറിഞ്ഞിരുന്നില്ല.
സുജിത്തും കൂട്ടുകാരും വിളിക്കുമ്പോള്‍ ശിവദാസന്‍ മഹാദേവികാട് പുളിക്കീഴ് പെട്രോള്‍ പമ്പില്‍ ബൈക്കിന് പെട്രോള്‍ നിറച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഇവര്‍ വിളിക്കുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ശിവദാസനറിഞ്ഞത്.വിവരമറിഞ്ഞ് കാര്‍ത്തികപ്പള്ളി ജങ്ഷനില്‍ തിരികെയെത്തിയ ശിവദാസനെ പണവും സ്വര്‍ണവുമടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ച് യുവാക്കള്‍ നാടിന് മാതൃകയായി. മൂവരും ഡി.വൈ.എഫ്.ഐ ചിങ്ങോലി വില്ലേജ് യൂനിറ്റ് അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."