രാഹുല്‍ ഗാന്ധി കാസര്‍കോട്; പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരതിന്റെയും വീടുകള്‍ സന്ദര്‍ശിച്ചു
കാസര്‍കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാസര്‍കോട് എത്തി. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഇരുവീടുകളിലും 15 മിനിറ്റോളം ചെലവഴിച്ചു.
ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബങ്ങള്‍ക്ക് നീതികിട്ടണമെന്ന് അദ്ദേഹം പറഞ്ഞു. ഈ കൃത്യം ചെയ്തവര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. അതിനുവേണ്ട എല്ലാ പിന്തുണയും കുടുംബാംഗങ്ങളെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ാേതൃശ്ശൂരില് നിന്നു പ്രത്യേക വിമാനത്തില്‍ ഉച്ചയ്ക്ക് 12ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് മട്ടന്നൂര്‍ എടയന്നൂരിലെ ശുഹൈബിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് കാസര്‍കോട് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."