നീലേശ്വരത്തിന്റെ ചരിത്രശേഷിപ്പുകള്‍ സംരക്ഷിക്കും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
നീലേശ്വരം: ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനമായ നീലേശ്വരത്തിന്റെ ചരിത്രശേഷിപ്പുകളും സ്ഥാപനങ്ങളും അവശേഷിക്കുന്ന താളിയോലകളും സംരക്ഷിക്കുന്ന കാര്യം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചു തീരുമാനിക്കുമെന്നു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. എല്‍.ഡി.എഫ് നഗരസഭാ കമ്മിറ്റി മന്ത്രിക്കും എം രാജഗോപാല്‍ എം.എല്‍.എക്കും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിരാളികളെക്കൊണ്ടു പോലും നല്ലതു പറയിച്ച എല്‍.ഡി.എഫ് സര്‍ക്കാരിന് അതിന്റെ തുടര്‍ച്ചയുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ പി വിജയകുമാര്‍ അധ്യക്ഷനായി.
എം രാജഗോപാല്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍, നേതാക്കളായ കെ ബാലകൃഷ്ണന്‍, ടി.കെ രവി, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, പ്രമോദ് കരുവളം, ജ്യോതിബസു, ഷാഫി കോട്ടപ്പുറം, ബാബുഗോപിനാഥ്, ഇ.പി.ആര്‍ വേശാല, പി.വി ഗോപാലകൃഷ്ണന്‍ നായര്‍, കെ.രാഘവന്‍ സംസാരിച്ചു.
ചെറുവത്തൂര്‍: മന്ത്രി പദവി ഏറ്റെടുത്ത ശേഷം ആദ്യമായി ജില്ലയിലെത്തിയ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഊഷ്മള സ്വീകരണം. കോണ്‍ഗ്രസ് (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുവത്തൂരിലാണു സ്വീകരണം ഒരുക്കിയത്. കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷനായി. ഇ.പി.ആര്‍ വേശാല, ബാബു ഗോപിനാഥ്, പി.വി കുഞ്ഞിരാമന്‍, ജയപ്രകാശ്, പി.വി ഗോവിന്ദന്‍, കെ ജനാര്‍ദനന്‍, എന്‍.വി ദാമോദരന്‍, കെ.വി പുരുഷോത്തമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."