കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വേകി കൃഷി വകുപ്പിന്റെ കര്‍ഷക ഗ്രാമസഭ
മൂവാറ്റുപുഴ: കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വേകി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷക ഗ്രാമസഭകള്‍ ശ്രദ്ധേയമാകുന്നു. സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളുടെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ സഹകരണത്തോടെ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കാര്‍ഷക ഗ്രാമസഭകളും ഞാറ്റുവേല ചന്തകളും സംഘടിപ്പിക്കുന്നതിന് ചേരുന്ന കര്‍ഷക ഗ്രാമസഭകള്‍ ജില്ലയുടെ കിഴയ്ക്കന്‍ മേഖലയിലെ കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാകുകയാണ്.
കാര്‍ഷിക മേഖല പ്രാദേശീകമായി നേരിടുന്ന പ്രശ്‌നങ്ങള്‍, ഇവയ്ക്കുള്ള പരിഹാരങ്ങള്‍, ത്രിതല പഞ്ചായത്തുകളും കൃഷി വകുപ്പുകളും നടപ്പില്‍ വരുത്തുന്ന പദ്ധതികള്‍, കര്‍ഷക രജിസ്‌ട്രേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ കാര്‍ഷക ഗ്രാമസഭയില്‍ ചര്‍ച്ച് ചെയ്യപ്പെടും.
ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് ഗ്രാമസഭകള്‍ നടക്കുന്നത്. വാര്‍ഡ് മെമ്പറുടെ അധ്യക്ഷതയില്‍ ചേരുന്ന കര്‍ഷക ഗ്രാമസഭയില്‍ പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫിസര്‍, വിവിധ കര്‍ഷക ഗ്രൂപ്പുകളുടെ ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരാണ് പങ്കെടുക്കുന്നത്. കൃഷി വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും കാലാവസ്ഥയ്ക്ക് അനുയോച്യമായ കൃഷി രീതികളെ കുറിച്ചും കൃഷി ഓഫിസര്‍ അടക്കമുള്ളവര്‍ ഗ്രാമസഭയില്‍ ക്ലാസെടുക്കും. മാത്രമല്ല കര്‍ഷിക മേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളും, പ്രതിസന്ധികളും, കര്‍ഷകര്‍ക്ക് സംശയനിവാരണത്തിനും അവസരം ലഭിക്കും.
ഗ്രാമസഭയില്‍ കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ക്രോഡീകരിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്പെടുത്തുന്നതിനും ഗ്രാമസഭ വഴിയൊരുക്കും. ഗ്രാമസഭയില്‍ പങ്കെടുക്കുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമയി പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യും.
കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന കാര്‍ഷീക ഗ്രാമസഭകള്‍ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ക്ക് പ്രതിക്ഷയേകുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."