HOME
DETAILS

അമൂല്യ ഗ്രന്ഥശേഖരങ്ങളുമായി ഫത്ഹുല്‍ മുഈന്‍ എക്‌സ്‌പോ 15 ന് തുടങ്ങും

  
backup
April 12 2017 | 22:04 PM

%e0%b4%85%e0%b4%ae%e0%b5%82%e0%b4%b2%e0%b5%8d%e0%b4%af-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a5%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%ae


തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹ് സംഘടിപ്പിക്കുന്ന ഫത്ഹുല്‍ മുഈന്‍ സെമിനാറിനോടനുബന്ധിച്ച് നടത്തുന്ന ഫത്ഹുല്‍ മുഈന്‍ എക്‌സ്‌പോ ഏപ്രില്‍ 15 ന് ആരംഭിക്കും. ഫത്ഹുല്‍ മുഈനിന്റെ അമൂല്യമായ കൈയെഴുത്ത് പ്രതികളും വിരളമായ അനുബന്ധരചനകളുമാണ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്നത്. പത്തിലധികം ഫത്ഹുല്‍ മുഈന്‍ കൈയെഴുത്ത് പ്രതികളും ഇരുപതിലധികം തഅ്‌ലീഖാത്തുകളും നിരവധി കാവ്യരചനകളും വിവര്‍ത്തനങ്ങളും എക്‌സ്‌പോയില്‍ ഉണ്ടാകും.
നിരവധി പണ്ഡിതരുടെ തഅ്‌ലീഖാത്തുകള്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. ഒ.കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ തഅ്‌ലീഖ് ഉള്‍ക്കൊണ്ട ഇആനതുത്വാലിബീന്‍, തര്‍ശീഹുല്‍ മുസ്തഫീദീന്‍, പ്രഥമ വ്യാഖ്യാന ഗ്രന്ഥമായ ഇആനത്തുല്‍ മുസ്തഈന്‍, അലിയ്യു ബ്‌നു അബ്ദിര്‍റഹ്മാന്‍ അന്നഖ്ശബന്ദിയുടെ തന്‍ശീത്വുല്‍ മുത്വാലിഈന്‍, അഹ്മദ് ശീറാസിയുടെ ഹാശിയത്തുശ്ശീറാസീ, കെ.കെ അബൂബക്ര്‍ ഹസ്‌റത്തും നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്‌ലിയാരും ചേര്‍ന്ന് രചന നിര്‍വഹിച്ച ഫത്ഹുല്‍ മുല്‍ഹിം, കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ ഹാശിയ, ഇന്തോനേഷ്യ ജാവയിലെ മുഹമ്മദ് നവവി രചിച്ച നിഹായത്തുസ്സൈന്‍ എന്നിവ എക്‌സ്‌പോയിലെ ആകര്‍ഷകമായ ഗ്രന്ഥശേഖരങ്ങളാണ്. കൂടാതെ അഞ്ച് മലയാള വിവര്‍ത്തനങ്ങള്‍, ഹനീഫ ദാരിമിയുടെ കന്നഡ പരിഭാഷ, ചാലിലകത്ത് അബ്ദുല്ല ഹാജിയുടെ ഇആനത്തുത്ത്വാലിബീനിന്റെ അറബി മലയാള പരിഭാഷ എന്നിവയും പ്രദര്‍ശിപ്പിക്കും. കാവ്യരചനകളായ ഇബ്‌നു ഹുസൈന്‍ മുഹമ്മദ് അന്നുഖത്വിയുടെ ഫര്‍ളുല്‍ ബശര്‍ ഫീ തസ്ഹീലി ഹിഫ്‌ളിസ്സ്വദ്ര്‍, വാടാനപ്പള്ളി മുഹമ്മദ് ബ്‌നു ഹസന്‍ ഹാജിയുടെ മന്‍ളൂമത്തു ലുബാബി ഫത്ഹില്‍ മുഈന്‍, അതിന്റെ വ്യാഖ്യാനമായ ഫത്ഹുര്‍റശീദ് ഫീ ഫറാഇളില്‍ അബീദ് തുടങ്ങി അനേകം അമൂല്യമായ ഗ്രന്ഥങ്ങളുടെ പ്രദര്‍ശനമാണ് ഫത്ഹുല്‍ മുഈന്‍ എക്‌സ്‌പോ. എക്‌സ്‌പോ ഉദ്ഘാടനം ശനിയാഴ്ച രാവിലെ കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago