വാഫി പ്രോസ്‌പെക്ടസ് പ്രകാശനം ചെയ്തു
മലപ്പുറം: 2017 2018 അക്കാദമിക് വര്‍ഷത്തേക്കുള്ള വാഫി പ്രോസ്‌പെക്ടസ് കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി. ഐ. സി) റെക്ടര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. പുതിയ വര്‍ഷത്തേക്കുള്ള പ്രവേശന നടപടി ക്രമങ്ങള്‍ ആരംഭിച്ചു. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും വാഫി, വഫിയ്യ കോളജുകളില്‍ നിന്നും സമസ്തയുടെ തിരഞ്ഞെടുക്കപ്പെട്ട ഓഫിസുകളില്‍ നിന്നും 400 രൂപക്ക് ലഭിക്കും.
സ്‌കൂള്‍ പത്താം തരവും മദ്‌റസ ഏഴാം തരമോ തത്തുല്യമോ യോഗ്യതയുമുള്ള ആണ്‍കുട്ടികള്‍ക്ക് വാഫി കോഴ്‌സിലേക്കും പെണ്‍കുട്ടികള്‍ക്ക് വഫിയ്യ കോഴ്‌സിലേക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ഈ വര്‍ഷത്തെ പ്രവേശന പരീക്ഷ മെയ് മൂന്ന് (വഫിയ്യ), നാല് (വാഫി) തിയതികളില്‍ രാവിലെ പതിനൊന്നിന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 30 ന് മുന്‍പ് കോളജുകളില്‍ ലഭിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ംംം.ംമള്യരശര.രീാ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025687758, 9497313222, 180030002912 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ചടങ്ങില്‍ സി.ഐ.സി അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ.ഹസന്‍ ശരീഫ് വാഫി, അക്കാദമിക് കൗണ്‍സില്‍ മെമ്പര്‍ ഡോ.സ്വലാഹുദ്ദീന്‍ വാഫി, പരീക്ഷ ബോര്‍ഡ് മെമ്പര്‍ ഇബ്രാഹീം ഫൈസി ഉഗ്രപുരം, എന്‍ട്രന്‍സ് എക്‌സാം നോഡല്‍ ഓഫിസര്‍ ഉനൈസ് വാഫി, ശുഐബ് വാഫി പാണക്കാട്, മുബാറക് മലപ്പുറം എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."