യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍.കിരണ്‍ കൃഷ്ണന്‍ (ബാലു ), മുഹമ്മദ് റോഷന്‍, അരുണ്‍ ബാബു,
അഭിലാഷ്, രാം കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്. എട്ട് പേരെ ഇനിയും പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രതികളെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ലഹരിക്കടിമകളാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. കേസില്‍ 13 പ്രതികളുണ്ടെന്നും എട്ടുപേരെകൂടി പിടികൂടാനുണ്ടെന്നും അവരെ ഉടനെ പിടികൂടുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.ഉത്സവത്തിനിടെയുണ്ടായ തര്‍ക്കം പ്രതികാരമായി. കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലിസിന്റെ ഇടപെടല്‍ വൈകിയതിനെതിരെ മനുഷ്യാവകാശ
കമ്മിഷന്‍ നേരത്തെ കേസെടുത്തിരുന്നു.
കരമന സ്വദേശി അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നല്‍കിയിട്ടും രണ്ടു മണിക്കൂര്‍ വൈകിയാണ് പൊലിസ് എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പ്രതികരിച്ചിരുന്നു.
സംഭവത്തില്‍ ജില്ലാ പൊലിസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് അനന്തുവിന്റെ മൃതദേഹം കരമന ദേശീയപാതയ്ക്ക് സമീപത്ത് കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് കണ്ടെത്തിയത്. മൃഗീയമായി മര്‍ദിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കൈക്കും കാലിനും വെട്ടേറ്റ നിലയിലും ശരീരമാസകലം മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം. രണ്ടു കൈയിലേയും ഞരമ്പുകള്‍ മുറിഞ്ഞ നിലയിലാണ്.
അനന്തുവിനെ റോഡില്‍വച്ചു തന്നെ മര്‍ദിക്കുന്നതു കണ്ടതായി ദൃക്‌സാക്ഷികള്‍ പൊലിസിനോട് പറഞ്ഞിരുന്നു.
കൊഞ്ചിറവിള ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനിടയില്‍ നടന്ന സംഘര്‍ഷത്തിന്റെ ബാക്കിയാണ് അനന്തുവിനെ തട്ടിക്കൊണ്ടുപോയ സംഭവമെന്നാണ് പൊലിസ് ഭാഷ്യം. പ്ലസ്ടു കഴിഞ്ഞ അനന്തുവിന് പ്രത്യേകിച്ച് ജോലിയൊന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."