ഉം-പുന്‍: ബംഗാളിലും ഒഡിഷയിലും കനത്ത നാശം
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടില്‍ രൂപപ്പെട്ട അതിശക്തമായ ഉംപുന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ച് ബംഗാളിലും ഒഡിഷയിലും വ്യാപക നാശം. ഇന്നലെ ഉച്ചയോടെയാണ് കാറ്റ് ബംഗാള്‍ തീരം തൊട്ടത്. ഇരുസംസ്ഥാനങ്ങളിലും ഇന്നലെ രാവിലെ മുതല്‍ തന്നെ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു. നിരവധി വീടുകള്‍ കാറ്റില്‍ തകര്‍ന്നു. ഇരു സംസാഥാനങ്ങളിലുമായി രണ്ടു പേര്‍ മരിച്ചതായാണ് പ്രഥമിക വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റു.
'ഉംപുന്‍ കനത്ത ആഘാതമുണ്ടാകുമെന്നാണ് കലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. മുന്‍കരുതലിന്റെ ഭാഗമായി പശ്ചിമബംഗാളില്‍ നിന്ന് അഞ്ച് ലക്ഷത്തിലധികം പേരെയും ഒഡീഷയില്‍ നിന്ന് ഒരു ലക്ഷത്തിലധികം പേരെയും മാറ്റിപ്പാര്‍പ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലും മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോവരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
കാറ്റിന്റെ കെടുതികളെ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയയുടെ നേതൃത്വത്തില്‍ വ്യാപകമായ മുന്നൊരുക്കളാണ് ഇരു സംസ്ഥാനങ്ങളിലും നടത്തിയത്. 40 സംഘങ്ങളെയാണ് രണ്ടുസംസ്ഥാനങ്ങളിലുമായി വിന്യസിച്ചത്. കരസേന, നാവികസേന എന്നിവയുടെ രക്ഷാ, ദുരിതാശ്വാസ സംഘങ്ങള്‍ സജ്ജമായിട്ടുണ്ട്. നാവിക, വ്യോമസേനകളുടെയും തീരരക്ഷാസേനയുടെയും കപ്പലുകളും ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. കാറ്റിലും മഴയിലും തകരാറിലാവുന്ന വൈദ്യുതി, വാര്‍ത്താവിനിമയബന്ധങ്ങള്‍ പുനസ്ഥാപിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ ഒഡീഷയിലേക്കും ബംഗാളിലേക്കും അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."