ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു:രാഹുല്‍
കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ പ്രഭാഷണം തുടങ്ങിയത് കടലിനെപോലും കേട്ടും കടലിന്റെ മനസ് വായിച്ചും. കടലിനെയും നരേന്ദ്രമോദിയെയും താരതമ്യം ചെയ്തായിരുന്നു രാഹുലിന്റെ തുടക്കം.
ജനസാഗരം പറയുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് കേള്‍ക്കാനാവുന്നില്ല. അദ്ദേഹം കടലിനെയോ കടലിന്റെ ശക്തിയെയോ മനസിലാക്കാത്ത വ്യക്തിയാണ്. എല്ലാം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് കടലിനെയും ശ്രദ്ധിക്കാനാണ് ആഗ്രഹിക്കുന്നത്. കടലിന്റെ മക്കളുടെ ആവശ്യങ്ങള്‍ കേട്ട് രാജ്യത്തിന്റെ ആവശ്യങ്ങളെ നിവര്‍ത്തിക്കാനാണ് പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ പറഞ്ഞു.
ആര്‍.എസ്.എസിന് സ്വയം ബോധ്യപ്പെട്ട ഒരു പ്രത്യയശാസ്ത്രമുണ്ട്. അതുമാത്രമാണ് ശരിയെന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അവരുടെ ആശയം ചര്‍വിത ചര്‍വണം നടത്തികൊണ്ടേയിരിക്കുന്നു.
നാം വിനയത്തില്‍ നിന്നാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. രാജ്യത്തെ നമിക്കുന്നു. നിങ്ങളുടെ വിവേകം പറയുന്നതുപോലെ അനുസരിക്കുന്നു. നിങ്ങളാണ് യജമാനന്‍മാര്‍. നിങ്ങള്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്നു.
ഞാന്‍ എല്ലാ ആഴ്ചയും മാധ്യമങ്ങളുടെ മുമ്പില്‍ പോകുന്നു. അവര്‍ ചോദിക്കുന്നതിന് കൃത്യമായി മറുപടി നല്‍കുന്നു. പ്രധാനമന്ത്രി ഓരോ ആഴ്ചയും താനെന്താണ് ചെയ്യാന്‍ പോകുന്നത് അതേക്കുറിച്ച് പറയുന്നു. കടലിനോട് ആജ്ഞാപിക്കുന്നതുപോലെയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. ജനമഹാസാഗരം തന്നെ എങ്ങനെ മനസിലാക്കുന്നു എന്നദ്ദേഹം ചിന്തിക്കുന്നില്ല.
തന്റെ മനസിലെ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയല്ല ഒരു പ്രധാനമന്ത്രി ചെയ്യേണ്ടതെന്നും ജനങ്ങളുടെ മനസിലെ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയാണ് പ്രധാനമന്ത്രിയുടെ ധര്‍മമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ രാഹുല്‍ മറന്നില്ല. ആര്‍.എസ്.എസിനെ പോലെ
സി.പി.എമ്മും ആക്രമണ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കുകയാണ്. കേരളത്തില്‍ ബി.ജെ.പിയും സി.പി.എമ്മും ഒരു പോലെ അക്രമത്തിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."