കൊവിഡ് -19: ഹജ്ജ് നയങ്ങളില്‍ കേന്ദ്രം മാറ്റം വരുത്തും
കൊണ്ടോട്ടി: കൊവിഡ് ഭീതി മൂലം ഇന്ത്യയില്‍ നിന്നുളള ഈ വര്‍ഷത്തെ ഹജ്ജ് യാത്ര തടസ്സപ്പെടുമെന്നായതോടെ വരും വര്‍ഷത്തെ ഹജ്ജ് നടപടികള്‍ക്ക് പോളിസിയില്‍ മാറ്റം വരുത്തും. അഞ്ച് വര്‍ഷത്തേക്കാണ് ഹജ്ജ് പോളിസി തയാറാക്കുന്നത്. സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ അനുമതിക്കായാണ് കേന്ദ്രഹജ്ജ് കമ്മിറ്റി കാത്തിരിക്കുന്നത്.
കൊവിഡ് മൂലം ഈ വര്‍ഷം ഹജ്ജ് യാത്ര തടസ്സപ്പെട്ടാല്‍ 2021 ലെ ഹജ്ജിന് ഈ വര്‍ഷമുളളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കേരളം ഉള്‍പ്പടെയുളള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ എടുക്കേണ്ട നിലപാട് സംബന്ധിച്ച് ഹജ്ജ് പൊളിസിയിലില്ല.അതിനാല്‍ കേന്ദ്രഹജ്ജ് കമ്മിറ്റി ചേര്‍ന്ന് പോളിസിയില്‍ മാറ്റം വരുത്തണം. നിലവിലെ 2022 വരെയുളള പൊളിസിയാണ് പിന്തുടരുന്നത്.ഹജ്ജ് സബ്‌സിഡി ഒഴിവാക്കിയതടക്കം ഈ പൊളിസിയുടെ ഭാഗമാണ്.
ഹജ്ജ് നടപടികള്‍ തുടങ്ങി ആദ്യഗഡു പണം അടക്കം തീര്‍ത്ഥാടകരില്‍ നിന്ന് വാങ്ങിയതിന് ശേഷമാണ് കൊവിഡ് ഭീതിയും വ്യോമയാനപാത അടക്കലുമുണ്ടായത്.ഇതോടെ ഹജ്ജ് നടപടികള്‍ കേന്ദ്രം നിര്‍ത്തിവച്ചിരിക്കുകയാണ്.
ഇന്ത്യയിലെ 1.25 ലക്ഷം തീര്‍ത്ഥാടകരില്‍ നിന്ന് രണ്ടു ഗഡുക്കളായി രണ്ടു ലക്ഷം രൂപയാണ് ഹജ്ജിന് പോകാനായി വാങ്ങിയിട്ടുളളത്.ഹജ്ജ് സാധ്യമായില്ലെങ്കില്‍, ഓരോരുത്തരുടേയും അക്കൗണ്ടില്‍ ഈ സംഖ്യ ആവശ്യപ്പെടാതെ തന്നെ എത്തിക്കാനുളള നടപടികള്‍ കൈകൊളളാനാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം.
സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ അന്തിമ തീരുമാനത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ ഡോ. മഖ്‌സൂദ് അഹമ്മദ് ഖാന്‍ സംസ്ഥാന ഹജ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.
കൊണ്ടോട്ടി:കൊവിഡ് മൂലം ഈ വര്‍ഷം യാത്ര തടസ്സപ്പെടുന്നവര്‍ക്ക് വരും വര്‍ഷം നേരിട്ട് ഹജ്ജിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി ഡോ.കെ.ടി ജലീല്‍,ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി എന്നിവര്‍ കേന്ദ്രജ്ജ്കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് കത്തയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."