HOME
DETAILS
MAL
ശ്രീധരന് പിള്ളക്കെതിരേ ശശി തരൂരിന്റെ മാനനഷ്ടക്കേസ്
backup
March 14 2019 | 14:03 PM
തിരുവനന്തപുരം: ശശി തരൂര്‍ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ നിയമ നടപടിക്ക്. ശശി തരൂരിന്റെ മൂന്നു ഭാര്യമാര്‍ എങ്ങനെ കൊല്ലപ്പെട്ടു എന്ന് ശ്രീധരന്‍പിള്ള വാര്‍ത്ത സമ്മേളനത്തില്‍ ചോദിച്ചിരുന്നു. ഇതാണ് കേസിന് അടിസ്ഥാനം. അസത്യം പറഞ്ഞ ശ്രീധരന്‍പിള്ള മാനഹാനി ഉണ്ടാക്കിയെന്നാണ് തരൂരിന്റെ പരാതി. ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. തരൂരിന്റെ മൊഴിയെടുക്കാന്‍ ഈ മാസം 25 ലേക്ക് സി.ജെ.എം കോടതി മാറ്റി.
'തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിജെപിയോ താനോ അത് ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ല'. എന്നായിരുന്നു ശ്രീധരന് പിള്ളയുടെ വാക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."