ദേശീയ ട്രാക്ടര്‍ മത്സരത്തില്‍ ടി.കെ.എം എന്‍ജിനീയറിങ് കോളജിന് വിജയം
കൊല്ലം: സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനീയേഴ്സ് ചെന്നൈ എസ്.ആര്.എം യൂനിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച ദേശീയ ട്രാക്ടര്‍ മത്സരത്തില്‍ കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജിന് വിജയം. ട്രാക്ടര്‍ നിര്‍മാണത്തിന്റെ അടിസ്ഥാന രൂപകല്‍പ്പന ഉള്‍പ്പെടെ അഞ്ചോളം സാങ്കേതിക മികവുകള്‍ മാറ്റുരയ്ക്കുന്നതാണ് ഈ ദേശീയ മത്സരം. ഓട്ടോമോട്ടീവ് സൊസൈറ്റി നല്കുന്ന 17 കുതിരശക്തിയുള്ള ട്രാക്ടര്‍ ഡീസല്‍ എഞ്ചിന്റെ എല്ലാ അനുബന്ധ യന്ത്ര സാമഗ്രികളും രൂപകല്പന ചെയ്ത് വിദ്യാര്‍ഥികള്‍ തന്നെ നിര്‍മിച്ചെടുക്കണം. കേരളത്തില്‍നിന്നുള്ള നാലു ടീമുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ കോളജുകളില്‍ നിന്നായി 26 ടീമുകള്‍ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ദുരിത പാതകളിലെ വേഗസഞ്ചാര മികവിന് ഒന്നാം സ്ഥാനവും മികച്ച രൂപകല്പനയ്ക്കുള്ള മൂന്നാം സ്ഥാനവും ഉള്‍പ്പെടെ ദേശീയ റാങ്കിങ്ങില്‍ നാലാം സ്ഥാനവും ടി.കെ.എം നേടി.
മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ.എസ്. ജോസ് പ്രകാശിന്റെയും പ്രൊഫ. അഹമ്മദ് വസീമിന്റെയും മേല്‍നോട്ടത്തില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായ നിര്‍മ്മല്‍ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള 25 അംഗ ടീമാണ് വിജയം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."