HOME
DETAILS

നമുക്കു ചുറ്റുമുണ്ട് പിശാച് ആരാധകര്‍

  
backup
April 12 2017 | 22:04 PM

%e0%b4%a8%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%9a%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%bf

സാത്താന്റെ പ്രതീകമായി മാറുന്ന പുതിയ തലമുറയെ കാണാതിരുന്നാല്‍ അപകടം വലുതായിരിക്കും. അരുതെന്ന് പറഞ്ഞതൊക്കെ ലംഘിക്കുകയും അനുസരണക്കേടില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നവരാണ് സാത്താന്‍ ആരാധകര്‍. ശരീരത്തില്‍ പച്ച കുത്തുക, മുറിവുകള്‍ ഉണ്ടാക്കുക, വിരൂപമായി താടിയും മുടിയും വളര്‍ത്തുക, ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുക, സാത്താന്റെ ചിഹ്നങ്ങള്‍ ഉള്ള വസ്ത്രം ധരിക്കുക ഇവയെല്ലാം മക്കളില്‍ കാണുന്നുവെങ്കില്‍ തിന്മകളെ പൂജിക്കുന്ന ഒരു സംഘം നമ്മുടെ വീട്ടകങ്ങളില്‍ തന്നെ വളരുന്നുവെന്ന് ഉറപ്പിക്കാം.


സകല തിന്മകളേയും ഉത്തേജിപ്പിച്ച് അമരത്വം നേടാനുള്ള ചില അപക്വമനസുകളുടെ ശ്രമഫലമായി കേരളത്തിലേക്കും പിശാച് ആരാധന കടന്നുവരുന്നുവെന്ന വാര്‍ത്തകള്‍ മലയാളിക്ക് ആശാസ്യകരമല്ല. കഴിഞ്ഞദിവസം തിരുവനന്തപുരം നന്തന്‍കോട് ഉണ്ടായ കൊലപാതകം പിശാച് ആരാധനയുടെ ഭാഗമാണെന്ന വാര്‍ത്തകള്‍ ഞെട്ടലോടെയാണ് നാം കേട്ടത്. പിശാചിനെ പ്രീതിപ്പെടുത്താനും അതിലൂടെ അതീന്ദ്രിയ ശക്തി നേടാനും വേണ്ടി ഒരു യുവാവ് ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിച്ചപ്പോള്‍ നാല് ജീവനുകളാണ് നഷ്ടമായത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നാല്‍ ഒരു പക്ഷേ, ഇത്തരക്കാരുടെ കരങ്ങളാല്‍ വധിക്കപ്പെട്ട നിരവധി ആളുകളുടെ കഥകള്‍ നാം കേള്‍ക്കേണ്ടി വന്നേക്കും. കേദലിന്റെ ആസ്ട്രല്‍ പ്രൊജക്ഷന്‍ വഴി തിരിച്ചുവിടാനുള്ള നിഗൂഢനീക്കമാണോ എന്നും പറയാന്‍ ആയിട്ടില്ല. എന്നാല്‍, പുറത്തുവരുന്ന വാര്‍ത്തകള്‍ അതി ഭയാനകമാണ്.


വിശ്വാസ ജീര്‍ണതകളുടെ ഭാഗമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആദ്യമായല്ല കേള്‍ക്കുന്നതെങ്കിലും പിശാച് ആരാധനയുടെ ഭാഗമായി നടന്ന കൂട്ടക്കൊല അപൂര്‍വ സ്വഭാവമുള്ളത് തന്നെയാണ്. തലതിരിഞ്ഞ യുവതയുടെ നിഗൂഢനീക്കങ്ങളും നിലപാടുകളും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കാനും രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രതപാലിക്കാനും ആവശ്യപ്പെടുന്ന സംഭവമാണ് നന്തന്‍കോട് കൊലപാതകം.


പിശാചിന്റെ ചിഹ്നങ്ങള്‍ ശരീരത്തില്‍ പച്ചകുത്തുകയും അത്തരം ചിഹ്‌നങ്ങളുള്ള വസ്ത്രം ധരിക്കുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് പഠനം. ഇത്തരം നിലപാടുകളെ കേവല തമാശയായും യുവതയുടെ പൊട്ടിത്തെറിപ്പായും മനസിലാക്കുന്നത് അബദ്ധമാണ്. പിശാച് ആരാധനകള്‍ക്കായി പ്രത്യേക ഇടങ്ങള്‍ തന്നെ കേരളത്തില്‍ പലയിടത്തും നിലവിലുണ്ട്. പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിനു പോലും പിടികൊടുക്കാതെയാണ് പിശാച് ആരാധനാലയങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്നാണ് കേദലിന്റെ വെളിപ്പെടുത്തലോടെ തെളിഞ്ഞിരിക്കുന്നത്. ഇത് ഒളിഞ്ഞിരിക്കുന്ന വന്‍ അപകടമാണ്.
സംസ്ഥാനത്തെ 14 കേന്ദ്രങ്ങളില്‍ പിശാച് ആരാധന നടക്കുമെന്ന് 2014 ഒക്ടോബര്‍ 13ന് വ്യാപക പ്രചാരണം നടന്നിരുന്നു. കോഴിക്കോട് രണ്ടും കൊച്ചിയില്‍ ഒന്‍പതും ആലപ്പുഴയില്‍ മൂന്നും കേന്ദ്രങ്ങളില്‍ പിശാച് ആരാധന നടക്കുമെന്നായിരുന്നു വാര്‍ത്ത. കോട്ടയത്തും തിരുവനന്തപുരത്തുമായി അഞ്ച് പിശാച് ആരാധനാകേന്ദ്രങ്ങള്‍ ഉണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചില ക്രിസ്ത്യന്‍ പള്ളികളില്‍നിന്ന് തിരുവോസ്തി മോഷ്ടിക്കപ്പെട്ട സംഭവങ്ങളും ചില ചര്‍ച്ചുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളും ചെകുത്താന്‍ ആരാധകരിലേക്ക് എത്തിയിരുന്നെങ്കിലും അന്വേഷണം പുരോഗമിച്ചില്ല.
ഗോവ, മുംബൈ, മിസോറം എന്നീ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന പിശാച് ആരാധനാ സംഘം കേരളത്തിലേക്ക് കടന്നതും വളര്‍ന്നതും വളരെ പെട്ടെന്നായിരുന്നു. ആലപ്പുഴ രൂപതയുടെ കീഴിലുള്ള വെള്ളാപ്പള്ളി സെന്റ് ഫ്രാന്‍സിസ് അസ്സീസി പള്ളിയില്‍ നിന്ന് തിരുവോസ്തി മോഷണം പോയതും വാര്‍ത്തയായിരുന്നു. പിന്നീട് കൊച്ചിയിലും കേരളത്തിലെ മറ്റു ജില്ലകളിലും സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.


2016ല്‍ കൊച്ചിയിലെ ഒരു പീഡനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം പിശാച് ആരാധനാ സംഘങ്ങളിലേക്ക് എത്തിച്ചിരുന്നു. ജ്യൂസില്‍ മയക്ക്മരുന്ന് കൊടുത്ത ശേഷം പീഡിപ്പിച്ചെന്നായിരുന്നു കുട്ടിയുടെ മൊഴി. മയക്കത്തില്‍നിന്ന് ഉയര്‍ന്നപ്പോള്‍ പിശാചിനെ ആരാധിക്കുകയായിരുന്നുവെന്നും പറഞ്ഞിരുന്നു. നഗരത്തില്‍ ഒറ്റപ്പെട്ട് കിടക്കുന്ന വീടുകളും നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ ഉപേക്ഷിച്ച കെട്ടിടങ്ങളും ഇവരുടെ താവളങ്ങളാണ്. വന്‍കിട ഫ്‌ളാറ്റുകളിലും ഇവര്‍ക്ക് ഉന്നത സൗകര്യങ്ങളുണ്ട്. വ്യവസായ രംഗത്തെ ചിലര്‍ ഇത്തരം ആരാധനകളെ പ്രോത്സാഹിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
സമൂഹത്തില്‍ ഉന്നതര്‍ക്കിടയില്‍ പിശാച് ആരാധനക്കാര്‍ വേരൂന്നിയത് അരാചകത്വം വര്‍ധിപ്പിക്കുന്നതാണ്. കോഴിക്കോട്, കൊച്ചി , തിരുവനന്തപുരം നഗരങ്ങളില്‍ നടന്ന ചുംബന സമരവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും ഇതിനകം ആക്ഷേപമുയര്‍ന്നിരുന്നു. കുത്തഴിഞ്ഞ ലൈംഗികതയെ പ്രോത്സാഹിപ്പിക്കലും ഇവരുടെ സിദ്ധാന്തമാണ്. മദ്യവും മയക്കുമരുന്നും നഗ്ന നൃത്തവും പരസ്യമായ ലൈംഗിക വേഴ്ചയും പിശാച് പൂജയുടെ നിര്‍ബന്ധിത ഘടകമാണ്. ബലിപീഠത്തില്‍ അറപ്പുളവാക്കുന്ന കര്‍മങ്ങളാണ് ഇവര്‍ നടത്തുക. ഇവര്‍ക്കായി പ്രത്യേകം ഫണ്ടിങ് ഏജന്‍സികള്‍ അമേരിക്കന്‍ , യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.


പെറ്റമ്മയെയും അച്ഛനെയും പെങ്ങളെയുമൊക്കെ കൊന്നുതള്ളിയ കേസിലെ പ്രതിയായ കേദലും പറയുന്നത് താന്‍ പിശാച് ആരാധനയാണ് നടത്തിയതെന്നാണ്.
കൂട്ടംചേര്‍ന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ ഇടയില്‍ പിശാച് ആരാധന പ്രചരിപ്പിച്ച് അവരെ പ്രസ്ഥാനത്തിന്റെ വക്താക്കളാക്കി മാറ്റുകയാണ് ഇതിന് നേതൃത്വം നല്‍കുന്നവര്‍ ചെയ്യുന്നത്. ടൂറിസത്തിന്റെ മറപറ്റിയും കേരളമണ്ണില്‍ പിശാച് ഭക്തര്‍ വേരുറപ്പിക്കുന്നുണ്ട്. കൊച്ചിയിലും മറ്റും വന്‍കിട ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് പിശാച് പൂജയും ആഭിചാര കര്‍മങ്ങളും നടത്തുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഇവയ്ക്ക് നേതൃത്വം നല്‍കിയിരുന്നത് വിനോദ സഞ്ചാരത്തിനായി ഇവിടെയെത്തിയ ചില വിദേശികളായിരുന്നു. കോഴിക്കോട് വെസ്റ്റ്ഹില്‍, വയനാട് കല്‍പ്പറ്റ എന്നിവിടങ്ങളില്‍ പിശാച് ആരാധനയ്ക്ക് നേതൃത്വം നല്‍കിയത് ചില പ്രമുഖ ബിസിനസുകാര്‍ ആയിരുന്നുവെന്ന് നേരത്തേ പത്രവാര്‍ത്തയുണ്ടായിരുന്നു. ഈ മേഖലകളില്‍ സാത്താന്‍ സഭയുടെ ഉപവിഭാഗങ്ങളിലൊന്നായ ഫ്രീമേസണ്‍ ക്ലബുകള്‍ സജീവമാണെന്നും സമൂഹത്തിന്റെ ഉന്നതനിലകളിലുള്ളവര്‍ ഈ ക്ലബ് നേതൃത്വം നല്‍കുന്ന ആരാധനകളില്‍ മുടങ്ങാതെ പങ്കെടുക്കുന്നുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

യൂറോപ്പിന്റെ സംഭാവന


17-18 നൂറ്റാണ്ടില്‍, യൂറോപ്യന്‍ നവോത്ഥാന കാലത്താണ് പിശാചിനെ വീരപുരുഷനായി ചിത്രീകരിക്കുന്ന കലാസൃഷ്ടികള്‍ക്ക് പ്രചാരം ലഭിക്കുന്നത്. അനുയായികള്‍ എണ്ണത്തില്‍ വളരെ കുറവായിരുന്നെങ്കിലും സാത്താനിസത്തിന് പുതിയ മാനങ്ങളുണ്ടായത് അക്കാലത്താണ്. 1960 കളോടെ സാത്താനിസത്തിന് പൊതുസ്വഭാവം കൈവന്നു. അക്കാലങ്ങളില്‍ പുറത്തിറങ്ങിയ ചില സംഗീത ആല്‍ബങ്ങളിലൂടെ പൊതുജനമധ്യത്തിലേക്ക് പിശാച് ഭക്തര്‍ കടന്നുകയറി. പ്രസ്തുത ആല്‍ബങ്ങള്‍ വിവാദമായതോടെ വിപണിയില്‍ നിന്ന് മാറ്റപ്പെട്ടെങ്കിലും അവയിലൂടെ കൊരുത്തുവിട്ട സന്ദേശങ്ങള്‍ പലരെയും ആകര്‍ഷിച്ചു. ഇന്നും ചില പാശ്ചാത്യ സംഗീത ബാന്‍ഡുകള്‍ തങ്ങളുടെ ആല്‍ബങ്ങളില്‍ പിശാച് ആരാധനയ്ക്ക് (ബ്ലാക് മാസ്) ഉപയോഗിക്കുന്ന പദങ്ങളും സംഗീതവും ഉള്‍പ്പെടുത്താറുണ്ട്.


സാത്താന്‍ സഭയില്‍ രണ്ടുവിഭാഗങ്ങളുണ്ട്. യാഥാസ്ഥിതിക സാത്താനിസം ആണ് ഇതിലൊന്ന്. ചെകുത്താനെ ദൈവമായി കണ്ട് ആരാധിക്കുന്നവരാണിവര്‍. മായാജാലത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഇവര്‍ പലവിധത്തിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംഘടിപ്പിക്കുന്നു. ലൂസിഫറേയ്‌നിസം, പല്ലാഡിസ്, ഉദാരതയുള്ള സാത്താനിസം, പ്രതീകാത്മക സാത്താനിസം എന്നിവയാണ് ഇതിന്റെ ഉപവിഭാഗങ്ങള്‍.


രണ്ടാമത്തെ വിഭാഗം നിരീശ്വരവാദികളാണ്. ഇവര്‍ പിശാചിനെ സങ്കല്‍പ്പിക്കുന്നത് മനുഷ്യഗുണങ്ങളുള്ള ഒരു അടയാളം മാത്രമായാണ്. വിവിധ മതവിഭാഗങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടും യൂറോപ്പിലും അമേരിക്കയിലും പിശാച് ഗ്രൂപ്പുകാരോട് സഹിഷ്ണുത കൂടിവരുന്നതായി കാണുന്നു. ആഗോളവല്‍കരണവും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വര്‍ധിച്ചതുമാണ് യൂറോപ്പില്‍ രൂപംകൊണ്ട 'പിശാച് ആരാധനാ' പ്രസ്ഥാനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിക്കാന്‍ സഹായകമായത്.

രക്ഷിതാക്കള്‍ ജാഗ്രതൈ


പൊന്നു പോലെ നോക്കി വളര്‍ത്തിയ മകന്‍ മാതാപിതാക്കളേയും ഉടപ്പിറപ്പിനേയും മഴുകൊണ്ട് വെട്ടിക്കൊല്ലുന്നു. ദിവസങ്ങളോളം മനസ്സങ്കോചമൊന്നും കൂടാതെ മൃതദേഹത്തോടൊപ്പം കഴിയുന്നു. പെട്രാള്‍ ഒഴിച്ച് കത്തിക്കുന്നു. രാജ് തങ്കത്തിന്റെ പുത്രന്‍ കേഡലിന് വിദ്യാഭ്യാസത്തിന്റെ കുറവ് ഒട്ടും ഉണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസമുള്ള കുടുംബത്തിലെ അംഗമായ കേദലും വിദേശ വിദ്യാഭ്യാസം നേടിയ ആളാണ്. മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലേക്ക് മാറി. ആസ്‌ത്രേലിയയില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്‍ജിനീയറിങ് പാസായിട്ടുള്ള കേഡല്‍ അവിടെ തന്നെ ഒരു കമ്പനിയില്‍ സി.ഇ.ഒ ആയിരുന്നു.


സാത്താന്റെ പ്രതീകങ്ങളായി മാറുന്ന പുതിയ തലമുറയെ കാണാതിരുന്നാല്‍ അപകടം വലുതായിരിക്കും. അരുതെന്ന് പറഞ്ഞതൊക്കെ ലംഘിക്കുകയും അനുസരണക്കേടില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നവരാണ് സാത്താന്‍ ആരാധകര്‍. ശരീരത്തില്‍ പച്ച കുത്തുക, മുറിവുകള്‍ ഉണ്ടാക്കുക, വിരൂപമായി താടിയും മുടിയും വളര്‍ത്തുക, ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുക, സാത്താന്റെ ചിഹ്നങ്ങള്‍ ഉള്ള വസ്ത്രം ധരിക്കുക ഇവയെല്ലാം മക്കളില്‍ കാണുന്നുവെങ്കില്‍ തിന്മകളെ പൂജിക്കുന്ന ഒരു സംഘം നമ്മുടെ വീട്ടകങ്ങളില്‍ തന്നെ വളരുന്നുവെന്ന് ഉറപ്പിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും

Kerala
  •  2 days ago
No Image

ഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?

Kerala
  •  2 days ago
No Image

200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ 

qatar
  •  2 days ago
No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  3 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  3 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  3 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  3 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  3 days ago