കൊവിഡിനിടെ ഡെങ്കിപ്പനി ഭീതിയും; ഈ മാസം മാത്രം 112 രോഗബാധിതര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്- 19 ഭീതി ഒഴിയുന്നതിനു മുന്‍പ് ഭീഷണിയായി ഡങ്കിപ്പനിയും. ഈ മാസം മാത്രം ഡങ്കിപ്പനി ബാധിച്ചത് 112 പേര്‍ക്കാണ്.
ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്തും എറണാകുളത്തും കാസര്‍കോട്ടുമാണ്. ഈ വര്‍ഷം ഇതുവരെ 950 ഡെങ്കിപ്പനിയും 6,48,752 പനിയുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 213 ചിക്കുന്‍ഗുനിയ ബാധയും 61 എച്ച്1എന്‍1 ബാധയും 214 എലിപ്പനി ബാധയും ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.
വേനല്‍മഴ കൂടിത്തുടങ്ങിയതോടെ സംസ്ഥാനത്തെ ആശുപത്രികളില്‍ പനി ബാധിതരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇവരില്‍ കൊവിഡ് ലക്ഷണങ്ങളുള്ളവരെ ടെസ്റ്റിനു വിധേയമാക്കാന്‍ ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. നിലവില്‍ ശക്തമായ പനിയുള്ളവരെ കൊവിഡ് പരിശോധനയ്ക്ക് സ്രവങ്ങള്‍ സ്വീകരിക്കുന്ന ജില്ലാ ജനറല്‍ ആശുപത്രികളിലേക്കും മെഡിക്കല്‍ കോളജുകളിലേക്കും പറഞ്ഞയയ്ക്കുകയാണ് ചെയ്യുന്നത്. മഴ ശക്തമാകുന്നതിനു മുന്‍പ് മഴക്കാലപൂര്‍വ ശുചീകരണവും രോഗപ്രതിരോധ നടപടികളും പൂര്‍ത്തീകരിക്കാനാണ് ആരോഗ്യ വകുപ്പ് ഒരുങ്ങുന്നത്. വീടുകള്‍ കയറിയുള്ള ബോധവല്‍കരണം നടക്കാത്തതിനാല്‍ ഓണ്‍ലൈന്‍ സാധ്യതകളും മാധ്യമങ്ങള്‍ വഴിയുള്ള അറിയിപ്പുകളുമാണ് സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."