HOME
DETAILS

ഉക്രൈനില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍; അവസരം മുതലാക്കി കൊള്ളയടിക്കാന്‍ എയര്‍ ഇന്ത്യയും

  
backup
May 21 2020 | 04:05 AM

%e0%b4%89%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be


കോഴിക്കോട്: ഉക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലെത്താന്‍ പ്രയാസപ്പെടുന്നു. ഉക്രൈനിലെ വിവിധ സര്‍വകലാശാലകളില്‍ മെഡിസിന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കു പഠിക്കുന്ന നൂറുക്കണക്കിനു വിദ്യാര്‍ഥികളാണ് ദുരിതത്തിലായത്.
വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര ഇടപെടലുകള്‍ വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു. അതിനിടെ നാട്ടിലേക്ക് ഇവരെ കൊണ്ടുവരാന്‍ ബുക്കിങ് തുടങ്ങിയ എയര്‍ ഇന്ത്യ അവസരം മുതലാക്കി കൊള്ളലാഭം കൊയ്യാനുള്ള തയാറെടുപ്പിലാണെന്ന ആക്ഷേപവും ഉയരുകയാണ്. രാജ്യത്തെ വിന്നിത്സ, കീവ്, ഒഡേസിയം തുടങ്ങിയ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് നാട്ടില്‍ വരാനായി കാത്തിരിക്കുന്നത്.
എയര്‍ ഇന്ത്യ സാധാരണ നിരക്കില്‍ നിന്ന് വ്യത്യസ്തമായി വന്‍തുകയാണ് ഇപ്പോള്‍ ടിക്കറ്റിന് അധികമായി ആവശ്യപ്പെടുന്നത്. സാധാരണ കൊച്ചിയിലേക്ക് 30,000 രൂപയാണ് വണ്‍വേ നിരക്ക്. എന്നാല്‍ ഇത് 45,000 രൂപയാക്കുകയും ഇപ്പോള്‍ 50,000ത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തിരിക്കയാണ്. ടൂവേ ടിക്കറ്റിന് നേരത്തെ ഉള്ളതിനേക്കാളും കൂടുതല്‍ നിരക്കാണ് ഇപ്പോള്‍ ഒറ്റ യാത്രയ്ക്ക് ഈടാക്കുന്നത്. ഇതിനു പുറമെ നാട്ടിലെത്തിയാല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയാനുള്ള ചെലവും വിദ്യാര്‍ഥികള്‍ നല്‍കണമെന്നാണ് അധികൃതര്‍ പറയുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളെ നാട്ടിലെത്തിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടായിട്ടും കൊള്ളയടിക്കുന്ന സമീപനം എയര്‍ ഇന്ത്യ സ്വീകരിക്കുന്നത് ശരിയല്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പല വിദ്യാര്‍ഥികള്‍ക്കും ക്ലാസുകള്‍ കഴിഞ്ഞു. എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചതോടെ നാട്ടിലെത്താമെന്ന പ്രതീക്ഷ പോലും അവസാനിപ്പിച്ചിരിക്കയാണ് ചില വിദ്യാര്‍ഥികള്‍. ഫീസുകളുടെ കുറവും നിലവാരമുള്ള സര്‍വകലാശാലകളിലെ പഠനവും പ്രതീക്ഷിച്ചാണ് ഇവര്‍ ഉക്രൈനിലേക്കു പോയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഭാഗങ്ങളിലെ നിരവധി വിദ്യാര്‍ഥികളാണ് നാട്ടിലെത്താനായി കാത്തിരിക്കുന്നത്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ഉക്രൈനില്‍ കൊവിഡ് ബാധ അത്ര തീക്ഷ്ണമല്ലെങ്കിലും ഇതുവരെ 564 പേര്‍ മരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago