ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീ നവജാത ശിശുവിനെ കൈമാറി, മാതാവുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
മൂവാറ്റുപുഴ: മക്കളില്ലാത്ത ദമ്പതികള്‍ക്ക് നവജാതശിശുവിനെ കൈമാറിയ സംഭവത്തില്‍ മാതാവടക്കം മൂന്നുപേര്‍ അറസ്റ്റില്‍.
മൂവാറ്റുപുഴ സ്വദേശിയായ യുവതിയുടെ അഞ്ചാമത്തെ പ്രസവത്തിലെ കുഞ്ഞിനെയാണ് വര്‍ക്കലയിലെ ഷൈജു, ഷീജ ദമ്പതികള്‍ക്ക് കൈമാറിയത്. നിര്‍ധന കുടുംബത്തിലെ അംഗമായ സ്ത്രീ ഏഴു ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ പ്രസവിച്ചത്.
ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ ഇനിയൊരു കുഞ്ഞിനെകൂടി വളര്‍ത്താന്‍ സാധിക്കാത്തതിനാലാണ് കുഞ്ഞ് നല്ല നിലയില്‍ വളരട്ടേയെന്ന് കരുതി മക്കളില്ലാത്തവര്‍ക്കു നല്‍കിയതെന്നാണ് യുവതിയുടെ മൊഴി.
ദമ്പതികള്‍ കുഞ്ഞിനെയും കൊണ്ട് മടങ്ങുകയും ചെയ്തു. പ്രസവം കഴിഞ്ഞ് കുഞ്ഞില്ലാതെ വീട്ടിലെത്തിയപ്പോള്‍ സംശയം തോന്നിയ അയല്‍വാസിയാണ് പൊലിസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് ദമ്പതികളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കുഞ്ഞിനെ അമ്മയ്ക്കു തന്നെ കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."