മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്ന് ഹിമവല്‍ ഭദ്രാനന്ദ
തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതാണ് ശരിയെന്ന് സംഭവത്തില്‍ പൊലിസ് അറസ്റ്റ് ചെയ്ത തോക്കുസ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദ. ബുധനാഴ്ച ജാമ്യത്തിലിറങ്ങിയ അദ്ദേഹം ഇന്നലെ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയെ ന്യായീകരിച്ചത്.
സമരം കൊണ്ട് ജിഷ്ണുവിന്റെ അമ്മ എന്തു നേടിയെന്ന് മുഖ്യമന്ത്രി ചോദിച്ചത് ശരിയാണ്. പൊലിസ് ആസ്ഥാനത്തെ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. യു.ഡി.എഫിലെയും ബി.ജെ.പിയിലെയും ഒരു വിഭാഗം സമരം മുതലെടുക്കാന്‍ ശ്രമിച്ചു. തനിക്കൊപ്പം ജയിലിലടച്ചവരെ കാണാന്‍ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളെത്തിയത് ഗൂഢാലോചനയുടെ തെളിവാണ്. പിണറായിയുടെ രക്തം ഊറ്റിക്കുടിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നുണ്ട്. പണ്ടത്തെ വിമോചന സമരത്തിനു സമാനമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
പൊലിസ് ആസ്ഥാനത്ത് സമരം നടത്താന്‍ മഹിജയെ ഉപദേശിച്ചത് ആരാണെന്ന് അന്വേഷിച്ചു കണ്ടെത്തണം. തന്നെ ജയിലിലടച്ച പൊലിസുകാര്‍ക്കെതിരേ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."