HOME
DETAILS

അറബിക് സര്‍വകലാശാല; സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണം

  
backup
June 26 2018 | 05:06 AM

%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d-2


കൊല്ലം: രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുന്ന കാര്യത്തില്‍ തുടര്‍ന്ന് വരുന്ന അനാസ്ഥ പ്രതിഷേധാര്‍ഹമാണെന്നും ഒട്ടും വൈകാതെ ഇത് യാഥാര്‍ഥ്യമാക്കണമെന്നും കൊല്ലത്ത് ചേര്‍ന്ന കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെയും ജില്ലാ താലൂക്ക് ഭാരവാഹികളുടെയും സംയുക്ത യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടനപരമായ അവകാശങ്ങള്‍ അട്ടിമറിക്കുന്ന സമീപനം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വിവാഹം, വിവാഹ മോചനം തുടങ്ങിയ വിഷയങ്ങളില്‍ നാട്ടില്‍ നടമാടിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ അവസാനിപ്പിക്കുന്നതിനും അതുമൂലമുണ്ടാകുന്ന പ്രത്യാഖാതങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനും വേണ്ടി സംസ്ഥാന ജില്ലാ താലൂക്ക് അടിസ്ഥാനത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുവാനും, അതിനു വേണ്ടി പണ്ഡിതന്മാര്‍, നിയമജ്ഞന്മാരും നേതാക്കളും അടങ്ങുന്ന സമിതികള്‍ക്ക് രൂപം നല്‍കുവാനും തീരുമാനിച്ചു.
സംസ്ഥാനടിസ്ഥാനത്തില്‍ 13 അംഗങ്ങള്‍ അടങ്ങുന്ന ഒരു ശരീഅത്ത് ബോര്‍ഡിനേയും യോഗം തെരഞ്ഞെടുത്തു. സമുദായ അംഗങ്ങളുടെ ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും അസ്വസ്ഥകളും ഇല്ലാതാക്കാന്‍ ഈ കൗണ്‍സിലുകള്‍ ഉപയോഗപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
സമൂഹത്തിലെ ദാരിദ്രാവസ്ഥക്ക് വിരാമം കുറിക്കാന്‍ സക്കാത്ത് വിതരണം മഹല്ല് അടിസ്ഥാനത്തില്‍ ശരിഅത്ത് നിയമം അനുസരിച്ച് സംഘടിപ്പിച്ച് നടത്തുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷനായി. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.എ സമദ്, എ.കെ ഉമര്‍ മൗലവി, കരമന മാഹീന്‍, മേക്കോണ്‍ അബ്ദുല്‍ അസീസ്, പുനലൂര്‍ അബ്ദുല്‍ റഷീദ്, കെ.എ റഷീദ് പുനലൂര്‍, പ്രൊഫ. വൈ. മുഹമ്മദ് കുഞ്ഞ്, കെ.എച്ച് മുഹമ്മദ് മൗലവി, പുല്ലംമ്പാറ താജുദ്ദീന്‍, കായംകുളം കെ.കെ ജലാലുദ്ദീന്‍ മൗലവി, നിലമേല്‍ അഷറഫ് ബദരി, എം. ഇമാമുദ്ദീന്‍ മാസ്റ്റര്‍, പനച്ചമൂട് ലിയാക്കത്തലിഖാന്‍, റഷീദാലി അടുര്‍, തലച്ചിറ ഷാജഹാന്‍ മൗലവി, കണ്ണനെല്ലൂര്‍ നിസാമുദ്ദീന്‍, എച്ച്.എ വഹാബ്, അബ്ദുല്‍ സലാം സാര്‍ പനവൂര്‍, ടി.ഐ നൗഷാദ്, സാദിഖലിഖാന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  14 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  4 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  4 hours ago