ഏപ്രിലിലെ റേഷന്‍ വിതരണം: നിരക്കും അളവും പ്രഖ്യാപിച്ചു
തിരുവനന്തപുരം: പൊതുവിതരണ സമ്പ്രദായത്തിലൂടെ ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണത്തിന്റെ നിരക്കും അളവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 28 കിലോഗ്രാം അരിയും ഏഴ് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ മുന്‍ഗണനയിതര വിഭാഗത്തില്‍പ്പെട്ട രണ്ട് രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് (എന്‍.പി.എസ്) ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം നല്‍കും. കൊല്ലം ജില്ലയില്‍ ഈ വിഭാഗത്തിലെ ഓരോ അംഗത്തിനും മൂന്ന് കിലോ അരി വീതവും കിലോക്ക് രണ്ട് രൂപ നിരക്കില്‍ ലഭിക്കും.
വൈദ്യുതീകരിച്ച വീടുള്ള കാര്‍ഡുടമകള്‍ക്ക് അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുള്ള കാര്‍ഡുടമകള്‍ക്ക് നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 21 രൂപ നിരക്കിലും ലഭിക്കും.
റേഷന്‍കടകളില്‍ നിന്ന് കാര്‍ഡുടമകള്‍ ഇവ ചോദിച്ചു വാങ്ങണം. പരാതികളും നിര്‍ദേശങ്ങളും 1967 എന്ന ടോള്‍ ഫ്രീ നമ്പരിലോ ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസുകളിലോ ഭക്ഷ്യമന്ത്രിയുടെ ഓഫിസിലോ സിവില്‍ സപ്ലൈസ് ഡയറക്ടര്‍, പബ്ലിക് ഓഫിസ്, തിരുവനന്തപുരം-33 എന്ന വിലാസത്തിലോ അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."