ഇക്കുറിയും അവരെത്തി, കൈനിറയെ പണവുമായി..
തൃക്കരിപ്പൂര്‍: അവര്‍ക്ക് ഇക്കുറിയും തെറ്റിയില്ല..പാലിയേറ്റീവ് ബോക്സില്‍ നിറയെ പണവുമായി കൊച്ചു ഹനാനും സഹോദരങ്ങളും വീണ്ടും എത്തി...
പടന്ന എടച്ചാക്കൈ അല്‍ബിര്‍റ് സകൂളില്‍ കെ.ജി ക്ലാസ് വിദ്യാര്‍ഥി ഹനാന് ഹക്കീം, അഞ്ചാം ക്ലാസ് വിദ്യാര്‍ഥി സഅദ്, എട്ടാം ക്ലാസ് വിദ്യാര്‍ഥി സിനാന് എന്നിവരാണ് കുടുംബം 34 വര്‍ഷവുമായി തുടരുന്ന സഹായവുമായി എത്തിയത്. പിതാവ് ഹക്കീമിനോടൊപ്പം ഇന്നലെ ഇവര്‍ പാലിയേറ്റീവ് ഓഫീസിലെത്തിയത്.
പെരുന്നാളിനും മറ്റും ബന്ധുക്കള്‍ സന്തോഷത്തോടെ നല്കുന്ന തുകയെല്ലാം അവര്‍ പലിയേറ്റീവ് ബോക്സില്‍ നിക്ഷേപിക്കും. പിന്നെ അത് പാലിയേറ്റീവ് ഓഫിസില്‍ എത്തിക്കുകയാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞ 34 വര്‍ഷങ്ങളായി ഈ കുരുന്നുകളുടെ കുടുംബത്തിന്റെ പതിവാണിത്. മാതാപിതാക്കളില്‍ നിന്ന് പാലിയേറ്റീവ് പാഠങ്ങള്‍ ചെറുപ്പം മുതല്‍ തന്നെ അവര്‍ പഠിക്കാന്‍ തുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."