HOME
DETAILS

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ വയനാട്ടുകാരിയും

  
backup
March 15 2019 | 04:03 AM

congress-candidates-list-wyd-lady

കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിപ്പിക്കുന്നതിന് കോണ്‍ഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വത്തിന്റെ സജീവ പരിഗണനയിലുള്ളവരുടെ പട്ടികയില്‍ കെ.സി റോസക്കുട്ടിയും. കോണ്‍ഗ്രസിലെ വമ്പന്മാര്‍ കണ്ണുവച്ച വയനാട് മണ്ഡലത്തിനു പുറമെ ഇടുക്കി മണ്ഡലത്തിലേക്കുള്ള പട്ടികയിലും അവസാനവട്ടത്തില്‍ റോസക്കുട്ടി ഉള്‍പെട്ടതായാണ് വിവരം.
സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഥിരതാമസമാക്കിയ മുള്ളന്‍കൊല്ലി സ്വദേശിയായ റോസക്കുട്ടി എ.ഐ.സി.സി മെംബറും സുല്‍ത്താന്‍ ബത്തേരി മുന്‍ എം.എല്‍.എയും സംസ്ഥാന വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയുമാണ്. കോണ്‍ഗ്രസിലെ എ വിഭാഗക്കാരിയാണ്. ദേശീയ നേതാക്കളായ എ.കെ ആന്റണി, ഷീല ദീക്ഷിത്, ഉമ്മന്‍ചാണ്ടി എന്നിവരുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നയാള്‍ കൂടിയാണ് റോസക്കുട്ടി.
ഗ്രൂപ്പ് തടസമാകുന്നില്ലെങ്കില്‍ വയനാട് മണ്ഡലത്തില്‍ മുന്തിയ പരിഗണന റോസക്കുട്ടിക്കു ലഭിക്കുമെന്നു കരുതുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലയിലും പുറത്തുമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്‌നികിന്റെ സാന്നിധ്യത്തില്‍ കല്‍പ്പറ്റയില്‍ നടന്ന ജില്ലാ കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ വയനാട് മണ്ഡലം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിന് റോസക്കുട്ടിയുടെ പേര് എ ഗ്രൂപ്പില്‍നിന്നുള്ള എ.ഐ.സി.സി മെംബര്‍ പി.കെ ജയലക്ഷ്മി, കെ.പി.സി.സി മെംബര്‍ എന്‍.ഡി അപ്പച്ചന്‍ അടക്കമുള്ള നേതാക്കള്‍ നിര്‍ദേശിച്ചിരുന്നു. മണ്ഡലം പരിധിയിലുള്ള നേതാവിനു പരിഗണന നല്‍കണമെന്ന ആവശ്യവും അന്നുയര്‍ന്നിരുന്നു. വടക്കേ വയനാട്ടില്‍നിന്നുള്ള ഐ വിഭാഗക്കാരായ ചില നേതാക്കള്‍ അന്ന് ഷാനിമോള്‍ ഉസ്മാന്റെ പേരും നിര്‍ദേശിച്ചു. ഇത് അടുത്ത ദിവസം വാര്‍ത്തയായെങ്കിലും പിന്നീട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളില്‍ പലതിലും റോസക്കുട്ടിയുടെ പേര് ഇടംപിടിച്ചിരുന്നില്ല.
ഇങ്ങനെയിരിക്കെയാണ് റോസക്കുട്ടി പാര്‍ട്ടി നേതൃത്വത്തിന്റെ സജീവ പരിഗണനയിലായത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ ചിലരെ നേരില്‍ക്കണ്ട അവര്‍ ടിക്കറ്റ് അഭ്യര്‍ഥിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന കെ.സി വേണുഗോപാലിന്റെ നിലപാട് ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്റെ വഴി സുഗമമാക്കിയിരുന്നു. എന്നാല്‍ ആലപ്പുഴ വേണ്ട, വയനാട് മതിയെന്ന നിലപാടിലാണ് ഷാനിമോള്‍. ഇതിനോടു നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചാണ് റോസക്കുട്ടി ഉള്‍പ്പെടെ വയനാട്ടില്‍ സ്ഥാനാര്‍ഥിത്വം മോഹിക്കുന്ന മറ്റുള്ളവരുടെ സാധ്യത.
ഇടുക്കി സീറ്റിലും പരിഗണനയിലുണ്ടെങ്കിലും വയനാട്ടിലാണ് റോസക്കുട്ടിക്കും താല്‍പര്യം. വിജയം സുനിശ്ചിതമെന്നു കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്ന മണ്ഡലങ്ങളിലൊന്നാണ് വയനാട്. ഇതുതന്നെയാണ് നേതാക്കളെ വയനാട് ഇത്രകണ്ട് ഇഷ്ടത്തിലാക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  18 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  4 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  4 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  4 hours ago