മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ സിറ്റിങ്: പരിഗണിച്ചത് 27 പരാതികള്‍
കാസര്‍കോട്: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ കാസര്‍കോട് ഹൗസില്‍ നടത്തിയ സിറ്റിങ്ങില്‍ പരഗണിച്ചത് 27 പരാതികള്‍.
കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്റെ നേതൃത്വത്തിലായിരുന്നു സിറ്റിങ്.
കടാശ്വാസ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം അനുവദിച്ച ആശ്വാസ തുക വായ്പാ കണക്കില്‍ വരവുവച്ചത്, വായ്പാ കണക്ക് തീര്‍പ്പാക്കുന്നതില്‍ കാലതാമസം വന്നത്, കടാശ്വാസ തുക ലഭിച്ചിട്ടും ഈടാധാരങ്ങള്‍ ബാങ്കുകള്‍ തിരികെ നല്‍കാത്തത്, കടാശ്വാസ തുകയില്‍ കൂടുതല്‍ വരുന്ന ബാധ്യയുള്ളത് അടക്കാന്‍ കഴിയാതെ വന്നതിന് പരിഹാരം കാണല്‍ തുടങ്ങിയ വിവിധങ്ങളായ പരാതികള്‍ കമ്മിഷന് ലഭിച്ചു.
ഇതില്‍ 2010ല്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം കടാശ്വാസ തുക അനുവദിച്ച 12 കേസുകളും 2012ലും 2014ലും കമ്മിഷന്‍ കടാശ്വാസത്തിന് ശുപാര്‍ശ ചെയ്ത ഓരോ കേസുകളും ഉള്‍പ്പെടും. മതിയായ രേഖകളുടെ അഭാവത്തില്‍ കടാശ്വാസത്തിന് പരിഗണിക്കാതിരുന്നതില്‍ ലഭിച്ച പരാതികളും അദാലത്തില്‍ പരിഗണിച്ചു.
2008ലെ വായ്പ ആയതിനാല്‍ നിലവിലുള്ള നിയമം പ്രകാരം കടാശ്വാസം അനുവദിക്കാതിരുന്ന അപേക്ഷയില്‍ ലഭിച്ച പരാതി പരിഗണിച്ച് അത്തരത്തില്‍ ലഭിക്കുന്ന വായ്പക്ക് കടാശ്വാസം പരിഗണിക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപനം വന്നിട്ടുണ്ടെങ്കിലും ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മുറയ്ക്ക് മാത്രമേ പരിഗണിക്കാനാവൂ എന്നതിനെ തുടര്‍ന്ന് ഇത് മാറ്റിവച്ചു.
കടാശ്വാസ തുക ലഭിച്ചതിനെ തുടര്‍ന്ന് ലഭിച്ച രണ്ട് പരാതികള്‍ പരിഗണിച്ചതില്‍ വായ്പ കണക്ക് ക്ലോസ് ചെയ്ത് ഈടാധാരങ്ങള്‍ തിരികെ നല്‍കാന്‍ കേരള ഗ്രാമീണ്‍ ബാങ്ക് മേല്‍പ്പറമ്പ് ശാഖ, നീലേശ്വരം സര്‍വിസ് സഹകരണ ബാങ്ക് എന്നിവയോട് കമ്മിഷന്‍ നിര്‍ദേശിച്ചു.
സിറ്റിങ്ങില്‍ കമ്മിഷന്‍ അംഗം ടി.എന്‍ പ്രതാപന്‍, നിരീക്ഷകനായി ഗംഗാധരന്‍, ജില്ലാ സഹകരണ സംഘം ജോ. രജിസ്ട്രാര്‍ കെ.എ ഹമീദ്, അസി. രജിസ്ട്രാര്‍ മുരളീധരന്‍ നായര്‍, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."