ലാവ്ലിന്‍ കേസ്; വിധി മധ്യവേനലവധിക്കുശേഷം
കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ കോടതി ഉത്തരവിനെതിരേ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹരജിയില്‍ വാദം പൂര്‍ത്തിയായി.
ഹൈക്കോടതി ഹരജി വിധി പറയാനായി മാറ്റി. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുതി നിലയങ്ങളുടെ നവീകരണ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനു നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും പൊതുഖജനാവിന് കോടികളുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ കരാറുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചെന്ന് കണ്ടെത്തി സി.ബി.ഐ അദ്ദേഹത്തെയും പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ 2013 നവംബര്‍ അഞ്ചിന് തിരുവനന്തപുരം സി.ബി.ഐ കോടതി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കി.
ഇതിനെതിരേ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹരജിയില്‍ പിണറായി വിജയനു വേണ്ടി സുപ്രിം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്. സി.ബി.ഐക്കു വേണ്ടി അഡി. സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജ് ഹാജരായി. കേസില്‍ ഇന്നലെ സി.ബി.ഐയുടെ വിശദീകരണത്തോടെയാണ് വാദം പൂര്‍ത്തിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."