HOME
DETAILS
MAL
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രക്ത ഘടക യൂനിറ്റ് പ്രവര്‍ത്തനമാരംഭിച്ചു
backup
June 26 2018 | 06:06 AM
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രക്ത ഘടക വികടന യൂനിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു.
ആശുപത്രി സൂപ്രണ്ട് ഡോ. സ്റ്റാന്‍ലി അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ജീവന്‍ബാബു മുഖ്യാതിഥിയായി. ഡി.എം.ഒ ഡോ. ദിനേശ് കുമാര്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, നഗരസഭാ ചെയര്മാന് വി.വി രമേശന്, എച്ച്.എം.സി അംഗം എം. പൊക്ലന്‍ സംസാരിച്ചു.
രക്ത ഘടകങ്ങളായ പ്ലേറ്റ്ലെറ്റ്, പ്ലാസ്മ, ക്രയോപ്രസിപ്പിറ്റേറ്റ്, പാക്ക് ഡിസെല്‍ എന്നിവ രക്തത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കാനുള്ള സൗകര്യങ്ങളാണ് യൂനിറ്റില്‍ ഒരുക്കിയിട്ടുള്ളത്. ഡെങ്കിപ്പനി, മലേറിയ, കാന്‍സര്‍ തുടങ്ങിയ രോഗപരിശോധനക്ക് ഈ യൂനിറ്റ് സഹായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."