HOME
DETAILS

വിധിയെഴുതി; മലപ്പുറത്തിന്റെ മനസറിയാന്‍ മൂന്നുനാള്‍

  
backup
April 12 2017 | 22:04 PM

%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b5%86%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

മലപ്പുറം: ഒരുമാസം നീണ്ട പ്രചാരണത്തിനു ശേഷം ഇന്നലെ വിധി എഴുതിയ മലപ്പുറത്തിന് ഫലമറിയാന്‍ മൂന്നുനാള്‍ കാത്തിരിക്കണം. നാലാംനാള്‍ ഫലം അറിയാം. 17ന് രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക. കൂട്ടിയും കുറച്ചുമുള്ള അവലോകനം ഇന്നലെ വൈകിട്ടോടെ ആരംഭിച്ചു.


2014നെ അപേക്ഷിച്ച് വോട്ട് ശതമാനം വലിയമാറ്റമില്ലാതെ നിന്നത്് തങ്ങള്‍ക്ക് അനുകൂലമാവുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍. 2014ല്‍ മണ്ഡലത്തില്‍11,97,718 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 8,52,936 പേരാണ് വോട്ടുരേഖപ്പെടുത്തിയത്.71.21 ശതമാനമായിരുന്നു പോളിങ്. ഇതിനെ അപേക്ഷിച്ച് പോയിന്റ് എട്ട് ശതമാനം വോട്ടുകളാണ് ഇത്തവണ കുറഞ്ഞത്. 10,19,151 വോട്ടര്‍മാര്‍ ഉണ്ടായിരുന്ന 2009 ലെ തെരഞ്ഞെടുപ്പില്‍ 7,81,429 വോട്ടുകള്‍ പോള്‍ ചെയ്തിരുന്നു. 2009 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 5.47 ശതമാനം കുറവ് വോട്ടുകളാണ് 2014 ല്‍ പോള്‍ ചെയ്തത്.


എങ്കിലും കരുത്തുറ്റ വിജയമാണ് അന്ന് യു.ഡി.എഫ് നേടിയത്. 2009ല്‍ 1,15,597 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഇ.അഹമ്മദ് 2014ല്‍ 1,94,739 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അനുകൂലമായ രാഷ്രീയ സാഹചര്യത്തില്‍ മികച്ച സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചതിനു പിന്നാലെ പഴയ വോട്ടുശതമാനം ഏറെക്കുറേ നിലനിര്‍ത്താനായത് ഭൂരിപക്ഷം വര്‍ധിക്കുന്നതിനുള്ള കാരണമായി യു.ഡി.എഫ് വിലയിരുത്തുന്നു.
2014 ല്‍ ഇടതു വലതു മുന്നണികള്‍ക്കും ബി.ജെ.പിക്കും പുറമേ നിരവധി ചെറുപാര്‍ട്ടികളും രംഗത്തുണ്ടായിരുന്നു. പത്ത് സ്ഥാനാര്‍ഥികളാണ് അന്ന് രംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ തവണ 47853 വോട്ടു നേടിയ എസ്.ഡി.പി.ഐയും 29216 വോട്ടു പിടിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയും ഇത്തവണയില്ല.

2014 നെ അപേക്ഷിച്ച് 1,14975 പുതിയ വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ചെറുപാര്‍ട്ടികള്‍ രംഗത്തില്ലാത്തതും ഒരുലക്ഷത്തിലധികം വോട്ടര്‍മാര്‍ വര്‍ധിച്ചതും മുന്നണികളുടെ വോട്ടുനില വര്‍ധിക്കാന്‍ കാരണമാകുമെന്ന് ഉറപ്പാണ്. യുവസ്ഥാനാര്‍ഥി എന്ന പരിഗണനവെച്ച് പുതിയ വോട്ടര്‍മാരില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കാനാകുമെന്നാണ് ഇടതുകേന്ദ്രങ്ങളിലെ പ്രതീക്ഷ. ഒന്‍പുതുപേരാണ് ഇത്തവണ മത്സരിക്കാനിറങ്ങിയത്. ഇടതുപക്ഷം പ്രതീക്ഷ വെച്ച മങ്കട(68.58)യിലും കുഞ്ഞാലിക്കുട്ടി എം.എല്‍.എയായ വേങ്ങരയിലുമാണ്(67.7) കുറവ് വോട്ടുശതമാനമുള്ളത്. അതേസമയം 2014ല്‍ നോട്ട നേടിയ വോട്ടിന്റെ എണ്ണം സംസ്ഥാന ശ്രദ്ധ നേടിയിരുന്നു. 21829 പേരാണ് നിഷേധവോട്ട് രേഖപ്പെടുത്തിയത്.


 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുന്‍ ദൗത്യം; ഡ്രഡ്ജര്‍ ഷിരൂരിലേക്ക് 

Kerala
  •  3 months ago
No Image

എറണാകുളം -ആലപ്പുഴ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ..

Kerala
  •  3 months ago
No Image

ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടിത്തം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

National
  •  3 months ago
No Image

എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രം; ഉറപ്പുനല്‍കി മന്ത്രി ശോഭ കരന്തലജെ

Kerala
  •  3 months ago
No Image

കൊല്ലത്ത് മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറത്ത് കൊന്നു; ഓട്ടോയില്‍ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭര്‍ത്താവ്

Kerala
  •  3 months ago
No Image

ബിഹാറില്‍ ദലിത് കുടുംബങ്ങളുടെ വീടുകള്‍ക്ക് തീയിട്ട് അക്രമികള്‍

National
  •  3 months ago
No Image

തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

Kerala
  •  3 months ago
No Image

പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് കാണാതായ മൂന്നാമത്തെ പെണ്‍കുട്ടിയേയും കണ്ടെത്തി

Kerala
  •  3 months ago
No Image

'രാവെന്നും പകലെന്നുമില്ല.. മകള്‍ മരിച്ചത് ജോലിഭാരം മൂലം അവളുടെ മരണം നിങ്ങള്‍ക്ക് തിരുത്താനുള്ള വിളിയാവട്ടെ''  EY ചെയര്‍മാന് കുഴഞ്ഞു വീണ് മരിച്ച സി.എക്കാരിയുടെ മാതാവിന്റെ കത്ത്

National
  •  3 months ago