HOME
DETAILS
MAL
തെരഞ്ഞെടുപ്പ് ഓര്‍മകളില്‍ നെഹ്റുവിന്റെ വോട്ട് അഭ്യര്‍ഥനാ കത്തും
backup
March 15 2019 | 05:03 AM
താമരശ്ശേരി: 1952ല്‍ രാജ്യത്തു നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിന്റെ അഭ്യര്‍ഥനാ കത്ത് ഇപ്പോഴും നിധി പോലെ സൂക്ഷിച്ചിരിക്കുകയാണ് താമരശ്ശേരി ചുങ്കത്ത് ചായക്കട നടത്തുന്ന റിട്ട. കെ.എസ്.ആര്.ടി.സി ജീവനക്കാരനായ പി. വേലായുധന്.
ഇന്ത്യന്‍ പാര്‍ലമെന്റിലേക്കും മദിരാശി നിയമസഭയിലേക്കും നടന്ന സംയുക്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളോടൊപ്പം ജവഹര്‍ലാല്‍ നെഹ്റുവിന്റെ അഭ്യര്‍ത്ഥനയും കത്തിലുണ്ട്.
കിഴക്കോത്ത് ന്യൂ എയ്ഡഡ് മാപ്പിള സ്കൂളിലെത്തി വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കിഴക്കോത്ത് ആയിക്കാട്ടുമ്മല് ഉണ്ണിപ്പെരവന്‍ എന്ന തന്റെ പിതാവിന് നല്കിയ അഭ്യര്‍ത്ഥനാ കത്താണ് വേലായുധന് സൂക്ഷിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."