HOME
DETAILS

സീറ്റ് ലഭിച്ചില്ല; ബാലാകോട്ടിന്റെ പേരു പറഞ്ഞ് തൃണമൂല്‍ എം.എല്‍.എ ബി.ജെ.പിയില്‍

  
backup
March 15 2019 | 05:03 AM

%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ac%e0%b4%be%e0%b4%b2%e0%b4%be%e0%b4%95

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ അര്‍ജുന്‍ സിങ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ കൈലാശ് വിജയവാര്‍ഗിയ ഉള്‍പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് അര്‍ജുന്‍ സിങ് പാര്‍ട്ടി അംഗത്വം എടുത്തത്. 40 വര്‍ഷം മമതാ ബാനര്‍ജിക്കു കീഴില്‍ പ്രവര്‍ത്തിച്ചുവെന്നും പക്ഷെ ബാലാകോട്ട് ആക്രമണത്തിനു ശേഷം മമതാ ബാനര്‍ജി സൈന്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത് തന്നെ വേദനിപ്പിച്ചുവെന്നും അര്‍ജുന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യമൊന്നാകെ പാകിസ്താനെതിരെ സംസാരിച്ചപ്പോള്‍ മമത കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബാരക്പൂര്‍ മണ്ഡലത്തില്‍ സീറ്റ് വേണമെന്ന് മമതയോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. സിറ്റിങ് എം.പി ദിനേഷ് ത്രിവേദിക്കു വീണ്ടും സീറ്റ് നല്‍കിയതോടെ പാര്‍ട്ടിയുമായി ഇടഞ്ഞ അദ്ദേഹം പിന്നീട് തൃണമൂല്‍ വിടാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ മുന്‍ കേന്ദ്രമന്ത്രി മുകുള്‍ റോയിയുമായി ഡല്‍ഹിയില്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചയ്ക്കു ശേഷമാണ് അദ്ദേഹം പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. പാര്‍ട്ടി വിടേണ്ടവര്‍ക്ക് പോകാമെന്നും തനിക്കു യാതൊരു പ്രശ്‌നമില്ലെന്നും ബുധനാഴ്ച സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് മമതാ ബാനര്‍ജി പറഞ്ഞിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago
No Image

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

National
  •  3 months ago
No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago