HOME
DETAILS

അയ്യപ്പന്റെ ചിത്രമുള്ള ലഘുലേഖ: ബി.ജെ.പിക്കെതിരേ എല്‍.ഡി.എഫ് പരാതി നല്‍കി

  
backup
March 15 2019 | 05:03 AM

%e0%b4%85%e0%b4%af%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b2

തിരുവനന്തപുരം: തുടക്കത്തില്‍ തന്നെ തെരഞ്ഞെടുപ്പു മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും. മതവികാരവും സ്പര്‍ധയും വളര്‍ത്തുംവിധമുള്ള ലഘുലേഖകള്‍ വ്യാപകമായി ഈ സംഘടനകള്‍ വിതരണം ചെയ്യുന്നതിനെതിരേ എല്‍.ഡി.എഫ് തിരുവനന്തപുരം ലോക്‌സഭാമണ്ഡലം തെരഞ്ഞെടുപ്പുകമ്മിറ്റി തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കി.
തിരുവനന്തപുരത്ത് ശബരിമല അയ്യപ്പന്റെ ചിത്രം ഉള്‍പെടുത്തിയുള്ള ലഘുലേഖയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത്. മതസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ജാതി, മതം, ഇവയുടെ വിശ്വാസങ്ങള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തി പ്രചാരണം നടത്തരുതെന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശവും ചട്ടങ്ങളുടെയും ലംഘനമാണിത്. ശബരിമല കര്‍മസമിതിയുടെ പേരിലാണ് ലഘുലേഖ.
ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പുകമ്മിറ്റി തെരഞ്ഞെടുപ്പു കമ്മിഷനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി.
മതചിഹ്നങ്ങളോ ദൈവചിത്രങ്ങളോ ഉപയോഗിച്ച് പ്രചാരണം നടത്തരുതെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷന്റെ ചട്ടം. അയ്യപ്പന്റെ ചിത്രത്തോടു കൂടിയുള്ള ലഘുലേഖയ്‌ക്കൊപ്പം നരേന്ദ്രമോദിയുടെ ചിത്രത്തോടുകൂടിയ ലഘുലേഖയും വിതരണം ചെയ്യുന്നുണ്ട്. ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധി വക്രീകരിച്ചാണ് ലഘുലേഖയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതും ചട്ടലംഘനമാണെന്ന് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാന്‍ എം. വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജി.ആര്‍ അനില്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago