ദേശീയ ഡ്രാഗണ്‍ ബോട്ട്: പ്രതിസന്ധിയിലും തുഴയെറിഞ്ഞ് കേരളം റണ്ണറപ്പ്
ആലപ്പുഴ :അസമില്‍ നടന്ന എട്ടാമത് ദേശീയ ഡ്രാഗണ്‍ ബോട്ട് മത്സരത്തില്‍ കേരളം റണ്ണറപ്പായി. നിലവിലെ ചാംപ്യന്‍മാരായിരുന്ന കേരളത്തിന്റെ ഇക്കുറി പരിശീലനത്തിന്റെ അഭാവത്തിലാണ് കിരീടം നഷ്ടപ്പെട്ടത്.
പദവി കളയാന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനും പങ്കെന്ന് ആക്ഷേപമുണ്ട്. മത്സരങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തുഴയെറിയാന്‍ ബോട്ട് നല്‍കാതെ കര്‍ണാടക താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ ബോട്ടുകള്‍ വാടകയ്ക്ക് വിട്ടുകൊടുത്താണ് അധികൃതര്‍ താരങ്ങളോട് പക തീര്‍ത്തത്. ബോട്ടുകള്‍ കര്‍ണാടകത്തില്‍നിന്നും തിരിച്ചെടുക്കുന്നതിനെ ചൊല്ലി മാധ്യമ പ്രവര്‍ത്തകര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായി ബന്ധപ്പെട്ടെങ്കിലും ഉടന്‍ എത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്.
മത്സരം കഴിഞ്ഞ് താരങ്ങള്‍ മടങ്ങിയെത്തിയിട്ടും ബോട്ടുകള്‍ എത്തിയില്ല. കേരളത്തിനുവേണ്ടി ആഷ്‌ളി മോള്‍, ശില്‍പ കെ.ആര്‍ , വിനീത, ആര്യാമോള്‍, സേതു, അഖില, ബിനോയ്, സുനില്‍, ടോണ്‍ ബി, അനില്‍ തുടങ്ങിയവര്‍ ടീം ഇനത്തില്‍ സ്വര്‍ണ്ണം വെളളി മെഡലുകള്‍ നേടി. മുന്‍ അന്തര്‍ദേശീയ തുഴച്ചില്‍ താരം റെജി കെ എസ്സിന്റെ കീഴിലാണ് താരങ്ങള്‍ പരിശീലനം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."