കനലണയാതെ തുരുത്തി സമരം: പോരാട്ടം മൂന്നാംമാസത്തിലേക്ക്
പാപ്പിനിശ്ശേരി:ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് പാപ്പിനിശ്ശേരി തുരുത്തി കോളനി നിവാസികളെ കുടിയൊഴിപ്പിക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെയുള്ള കുടില്‍ കെട്ടി സമരം ത്യാഗോജ്ജ്വലമായ മൂന്നാം മാസത്തിലേക്ക്. ഏപ്രില്‍ 27 മുതലാണ് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ തുരുത്തിയിലെ വീട്ടമ്മമാരും കുട്ടികളും അടങ്ങുന്ന സംഘം സമരത്തിനിറങ്ങിയത്.
ജൂണ്‍ 26 ന് കുടില്‍ കെട്ടി സമരം രണ്ട് മാസം പിന്നിടുമ്പോള്‍ തുരുത്തിയിലെ 25ഓളം ദലിത് കുടുംബങ്ങള്‍ നിരവധി വേറിട്ട സമര ങ്ങളാണ് സംഘടിപ്പിച്ചത്.വിവിധ ദലിത് സംഘടന കളുടെ സഹായത്തോടെ ജൂണ്‍ 18ന് നടത്തിയ നിയമസഭാ മാര്‍ച്ചും തുരുത്തി സമരത്തെ ശ്രദ്ധേയമാക്കി
.പ്രശ്‌നം കെ.എം. ഷാജി എം.എല്‍.എ നിയമ സഭയില്‍ സബ് മിഷനായി ഉന്നയി ക്കുകയും ചെയ്തതോടെ സമരത്തിന് പുതിയ മാനം കൈ വന്നു.
കോടികള്‍ ചെലവിട്ട് സ്വയം പര്യാപ്ത ഗ്രാമമാക്കി മാറ്റാനുള്ള പ്രവൃത്തികള്‍ തുരുത്തി യില്‍ നടക്കുന്ന തിനിടയില്‍ കോളനിയെ പൂര്‍ണമായി ഉന്മൂലനം ചെയ്യുന്ന അശാസ്ത്രീയ അലൈന്‍ മെന്റ് മാറ്റണ മെന്നാണ് എം.എല്‍. എ.യും നിയമസഭയില്‍ ആവശ്യപ്പെട്ടത്.കോളനിയിലെ വീടുകളെ ഒഴിവാക്കി തന്നെ രണ്ടു അലൈന്‍ മെന്റുകള്‍ പുറത്ത് വിട്ടിരുന്നു. മൂന്നാമത് ഇറക്കിയ അശാസ്ത്രീയ അലൈന്‍മെന്റാണ് തുരുത്തി കോളനിക്കാരുടെ ഉറക്കം കെടുത്തിയത്.
സമരം മൂന്നാം മാസത്തിലേക്ക് കടന്ന തോടെ തിങ്കളാഴ്ചയും സമര പന്തലില്‍ നിരവധി സംഘടന കളും വ്യക്തികളും പിന്‍തുണ പ്രഖ്യാപിച്ചെത്തി. കണ്ണൂര്‍ സര്‍വകലാശാലപഠന കേന്ദ്രത്തിലെ വിദ്യാര്‍ഥി സംഘവും സമര പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."