സമാധാനാന്തരീക്ഷം കാത്ത് സൂക്ഷിക്കുന്നതില്‍ മദ്‌റസകളുടെ പങ്ക് നിസ്തുലം: ജിഫ്‌രി തങ്ങള്‍
മടക്കിമല: മറ്റു സംസ്ഥാനങ്ങളിലില്ലാത്ത മത സൗഹാര്‍ദവും ഐക്യവും സാഹോദര്യവും കേരളത്തില്‍ നിലനില്‍ക്കുന്നത് മതപരമായ ബോധം കൊണ്ടാണെന്നും സമാധാനാന്തരീക്ഷം കാത്ത് സൂക്ഷിക്കുന്നതില്‍ മദ്‌റസകളുടെ പങ്ക് നിസ്തുലമാണന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
മടക്കിമല ഹിദായത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസ കെട്ടിട പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളര്‍ന്നു വരുന്ന തലമുറക്ക് ദിശാബോധം നല്‍കാനും തീവ്രവാദ വര്‍ഗീയ ചിന്തകളില്‍ നിന്നും രാജ്യത്തിന് കാവലേകാനും മദ്‌റസ പ്രസ്ഥാനത്തിന് ശക്തി പകരണമെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.
മഹല്ല് പ്രസിഡന്റ് വടകര മുഹമ്മദ് അധ്യക്ഷനായി. സമസ്ത മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, പി.സി ഇബ്‌റാഹിം ഹാജി, സി സ്വാദിഖ് ഫൈസി, സി.പി ഹാരിസ് ബാഖവി, കെ മുഹമ്മദ് കുട്ടി ഹസനി, മുസ്തഫ ബാഖവി, എന്‍.പി കുഞ്ഞിമൊയ്തീന്‍ ഹാജി, പി.പി സൈതലവി, എന്‍.ടി ബീരാന്‍ കുട്ടി, കെ.എ നാസര്‍ മൗലവി, പി ഇസ്മായില്‍, ജുബൈര്‍ ദാരിമി, എന്‍.ടി മാമൂകുട്ടി ഹാജി സംസാരിച്ചു. സി അബ്ദുല്‍ ഖാദര്‍ സ്വാഗതവും പി സിറാജുദ്ദീന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."