ഉംപൂന്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു: പ്രധാനമന്ത്രി ബംഗാള്‍ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് മമത
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നാശം വിതച്ച ഉംപൂന്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടരലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി. 72 പേരാണ് സംസ്ഥാനത്ത ചുഴലിക്കാറ്റില്‍ മരിച്ചത്. കൊല്‍ക്കത്തയില്‍ 15, നോര്‍ത്ത് 24 പര്‍ഗനാസില്‍ 18, സൗത്ത് 24 പര്‍ഗനാസില്‍ 17, ഹൗറയില്‍ ഏഴ്, ഈസ്റ്റ് മിദിനപുറില്‍ ആറ്, ഹൂഗ്ലിയില്‍ രണ്ട് എന്നിങ്ങനെയാണ് കണക്കുകള്‍.
https://twitter.com/ANI/status/1263418291357282305
നാശനഷ്ടം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസ്ഥാനം സന്ദര്‍ശിക്കാന്‍ മമത ബാനര്‍ജി ആവശ്യപ്പെട്ടു. 'നിലവിലെ സ്ഥിതിഗതികള്‍ ശരിയല്ല, ഞാന്‍ പ്രധാനമന്ത്രിയോട് സന്ദര്‍ശനം നടത്താന്‍ ആവശ്യപ്പെടുന്നു.' മമത പറഞ്ഞു.
ഒട്ടേറെ വീടുകള്‍ തകരുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. കൊറോണ വൈറസ് ഭീതിക്കിടെ എത്തിയ ചുഴലിക്കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. ഇത്തരം ദുരന്തം ഇതിന് മുമ്പുണ്ടായിട്ടില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു.
ഒഡീഷയിലും ഉംപുന്‍ ചുഴലിക്കാറ്റടിച്ചിരുന്നു. ഇവിടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ദേശീയ ദുരന്ത നിവാരണ സേന മേധാവി എസ്എന്‍ പ്രധാന്‍ അറിയിച്ചു. എന്‍ഡിആര്‍എഫിന്റെ 20 അംഗ സംഘമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അതേസമയം, കൊല്‍ക്കത്തില്‍ നാല് പുതിയ സംഘത്തെ കൂടി വിന്യസിച്ചതായി അദ്ദേഹം പറഞ്ഞു.
ഉംപുന്‍ ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടു. ഈ പ്രതിസന്ധിഘട്ടത്തില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും പശ്ചിമ ബംഗാളിനൊപ്പം നില്‍ക്കുന്നു.ദുരന്തത്തില്‍ നിന്ന് എത്രയും വേഗം മുക്തി നേടാന്‍ പ്രാര്‍ത്ഥിക്കുന്നു. സ്ഥിതിഗതികള്‍ സാധാരണ
നിലയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള ശ്രമം നടക്കുന്നു.' പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു. ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ ദുരന്ത നിവാരണ സേന സംഘങ്ങള്‍ സജീവമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ കുറിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."